Sub Lead

കശ്മീർ പ്രതിഷേധം: മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡയും ഭാര്യയും അറസ്റ്റിൽ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലഖനൗവില്‍ ധര്‍ണ സംഘടിപ്പിച്ചതിനാണ് യുപി പോലിസാണ് അറസ്റ്റ് ചെയ്തത്. കശ്മീരിനായി നിലകൊള്ളുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.

കശ്മീർ പ്രതിഷേധം: മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡയും ഭാര്യയും അറസ്റ്റിൽ
X

ലഖ്‌നൗ: സാമൂഹിക പ്രവര്‍ത്തകനും മഗ്‌സസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെയും ഭാര്യ യും വീട്ട് തടങ്കലിഇൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലഖനൗവില്‍ ധര്‍ണ സംഘടിപ്പിച്ച തിന് യുപി പോലിസാണ് അറസ്റ്റ് ചെയ്തത്. കശ്മീരിനായി നിലകൊള്ളുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാ യിരുന്നു പ്രതിഷേധ ധര്‍ണ

ഇന്നലെ രാവിലെ സന്ദീപ് പാണ്ഡെയുടെ വീട്ടിലെത്തിയ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ നിലനില്‍ക്കുന്ന നഗരത്തുഇൽ ധര്‍ണക്കു പോലീസ് അനുമതി നിഷേധിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം മാത്രമേ നിരോധനാജ്ഞ മാറ്റുകയുള്ളൂവെന്നും പോലിസ് അറിയിച്ചു. എന്നാല്‍ അതിന് ശേഷം ധര്‍ണ സംഘടിപ്പിക്കുമെന്ന് പോലിസി നെ അറിയിച്ച തായി സന്ദീപ് പാണ്ഡെ ടെലിഫോണിലൂടെ വ്യക്തമാക്കി. സന്ദീപ് പാണ്ഡയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it