- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന; ബച്ചനേയും അക്ഷയ് കുമാറിനേയും പരിഹസിച്ച് മഹാരാഷ്ട്ര മന്ത്രി
ആഗോളമാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വളരെയധികം താഴ്ന്നിട്ടും ഡീസല്‍, പെട്രോള്‍ വില വര്‍ധിക്കുന്നതിനെതിരെയാണ് മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രി ഡോ. ജിതേന്ദ്ര ഔഹാദ് ട്വിറ്ററില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ന്യൂഡല്‍ഹി: യുപിഎ കാലത്ത് പെട്രോള്‍ വിലവര്‍ദ്ധനവിനെതിരേ പരസ്യ പ്രതികരണം നടത്തിയ പ്രമുഖരെ ട്രോളി മഹാരാഷ്ട്രയിലെ മന്ത്രി ജിതേന്ദ്ര ഔഹാദ്. ആഗോളമാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വളരെയധികം താഴ്ന്നിട്ടും ഡീസല്‍, പെട്രോള്‍ വില വര്‍ധിക്കുന്നതിനെതിരെയാണ് മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രി ഡോ. ജിതേന്ദ്ര ഔഹാദ് ട്വിറ്ററില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
അക്ഷയ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ യുപിഎ കാലത്തുള്ള ട്വിറ്റര്‍ പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ജിതേന്ദ്ര ഔഹാദിന്റെ പരിഹാസം. 'വില കുതിച്ചുയരും മുമ്പ് പെട്രോള്‍ വാങ്ങാന്‍ മുംബൈയിലെ ജനം രാത്രി മുഴുവന്‍ ക്യൂ നില്‍ക്കുന്നതിനാല്‍ എന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനുപോലും കഴിയുന്നില്ല' എന്നായിരുന്നു 2011 മെയ് 16ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റിന് മറുപടിയായാണ് ജിതേന്ദ്ര ഔഹാദ് ഇന്നലെ ട്വിറ്ററില്‍ പ്രതികരിച്ചത്.
'നിങ്ങള്‍ ട്വിറ്ററില്‍ സജീവമല്ലേ..കാര്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയോ...നിങ്ങള്‍ പത്രങ്ങളൊന്നും വായിക്കുന്നില്ലേ...അക്ഷയ്, പെട്രോള്‍ഡീസല്‍ വില കുതിച്ചുയരുകയാണ്. നിങ്ങള്‍ അറിയാന്‍ വേണ്ടി പറഞ്ഞെന്നുമാത്രം.' അക്ഷയ് കുമാറിന്റെ പഴയ ട്വീറ്റ് പോസ്റ്റ് ചെയ്ത് മന്ത്രി ചോദിച്ചു.
R u not active on @Twitter ...
— Dr.Jitendra Awhad (@Awhadspeaks) June 25, 2020
Have u stopped using cars..
Dnt u read news paper....@akshaykumar ....
There has been a steep #PetrolDieselPriceHike just for Ur information https://t.co/f5Dr1UPFhs
'കൂട്ടുകാരേ..നിങ്ങളുടെ സൈക്കിളുകള്‍ ക്ലീന്‍ ചെയ്ത് റോഡിലേക്കിറക്കിക്കൊള്ളൂ..ലഭിക്കുന്ന സൂചനയനുസരിച്ച് പെട്രോള്‍ വിലയില്‍ മറ്റൊരു വര്‍ധന കൂടി പ്രതീക്ഷിക്കുന്നു' എന്ന് 2012 ഫെബ്രുവരി 27ന് അക്ഷയ് കുമാര്‍ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയ വീണ്ടും ഉയര്‍ത്തി ചോദ്യം ചെയ്തിരുന്നു.
അമിതാഭ് ബച്ചന്റെ പഴയ ട്വീറ്റും ജിതേന്ദ്ര ഔഹാദ് വെള്ളിയാഴ്ച്ച ട്വിറ്ററില്‍ 'കുത്തിപ്പൊക്കിയിട്ടുണ്ട്'. 'പെട്രോള്‍ വിലയില്‍ 7.5 രൂപയുടെ വര്‍ധന. പമ്പിലെത്തിയപ്പോള്‍ അറ്റന്‍ഡന്റ് എത്ര രൂപക്ക് അടിക്കണം. മുംബൈക്കാരന്‍ 24 രൂപക്ക് കാറിന്റെ മുകളില്‍ ഒന്നു സ്‌പ്രേ ചെയ്താല്‍ മതി. കത്തിക്കാനാണ്' എന്ന ബച്ചന്റെ 2012ലെ ട്വീറ്റിന് മറുപടിയായി 'അമിതാഭ്, നിങ്ങള്‍ പിന്നീട് കാറില്‍ പെട്രോള്‍ അടിച്ചിട്ടില്ലേ..അല്ലെങ്കില്‍ ബില്ലിലേക്ക് നോക്കാത്തതാണോ. പക്ഷപാതിയല്ലെങ്കില്‍ ഇതാണ് അഭിപ്രായം പറയാനുള്ള സമയം. പെട്രോള്‍ വില മൂര്‍ധന്യത്തിലാണ്. ഞങ്ങള്‍ മുംബൈക്കാര്‍ എന്തു ചെയ്യണം..കാര്‍ കത്തിക്കണോ അതോ ഓടിക്കണോ' എന്നായിരുന്നു ബച്ചനോടുള്ള മന്ത്രി ജിതേന്ദ്ര ഔഹാദിന്റെ മറുപടി.
Have u not refilled Ur fuel on petrol pump or u dnt look at the bill @SrBachchan
— Dr.Jitendra Awhad (@Awhadspeaks) June 26, 2020
It's time for u to speak hope u r not biased
The price of diesel petrol has reached peak ab Mumbaikar kya kare car jalaye ya car chalaye https://t.co/ECYwNmmqYq
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT