Sub Lead

സെന്‍ട്രല്‍ വിസ്ത: അഞ്ചു പള്ളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ജംഇയത്തുല്‍ ഉലമ

ആശങ്കകള്‍ അറിയിച്ച മദനി ഇക്കാര്യത്തില്‍ ബദലുകളൊന്നും സ്വീകാര്യമല്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സെന്‍ട്രല്‍ വിസ്ത: അഞ്ചു പള്ളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ജംഇയത്തുല്‍ ഉലമ
X

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രദേശത്തെ അഞ്ചു മസ്ജിദുകള്‍ നശിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ട് ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്തെഴുതി. പ്രതിനിധി സംഘം ഈ പള്ളികള്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ജംഇയത്ത് പ്രസിഡന്റ് മൗലാന മഹമൂദ് മദനി മന്ത്രിക്ക് കത്തയച്ചത്.

ആശങ്കകള്‍ അറിയിച്ച മദനി ഇക്കാര്യത്തില്‍ ബദലുകളൊന്നും സ്വീകാര്യമല്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മാന്‍സിങ് റോഡിലെ സബ്താ ഗഞ്ച് മസ്ജിദ്, ഗുരുദ്വാര ശ്രീ റകബ്ഗഞ്ച് സാഹിബിന് സമീപത്തെ റകബ്ഗഞ്ച് പള്ളി, കൃഷി ഭവനിലെ കൃഷി ഭവന്‍ മസ്ജിദ്, ഉദ്യോഗ് ഭവനിന് സമീപത്തെ സുന്‍ഹേരി ബാഗ് റോഡ് മസ്ജിദ്, ഉപരാഷ്ട്രപതിയുടെ വസതിയിലെ മസ്ജിദ് എന്നിവയുടെ നിലനില്‍പ്പാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം ചോദ്യചിഹ്നമായിരിക്കുന്നത്.

ഈ പള്ളികളെക്കുറിച്ച് മുസ്‌ലിംകള്‍ക്ക് ആശങ്കയുണ്ട്. ജംഇയത്ത് ഒരു പ്രതിനിധി സംഘം രൂപീകരിക്കുകയും കഴിഞ്ഞ ദിവസം പള്ളികള്‍ സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പള്ളികള്‍ ലോക പൈതൃകത്തിന്റെ ഭാഗമാണെന്നും അവ നശിപ്പിക്കപ്പെട്ടാല്‍ അത് അന്താരാഷ്ട്ര പ്രശസ്തിയെ ബാധിക്കുമെന്നും മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും മദനി മന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

അതിനാല്‍, ഈ പള്ളികള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ പദ്ധതി ആവിഷ്‌കരിക്കണമെന്നും എന്തു വിലകൊടുത്തും അവ സംരക്ഷിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയുടെ റസിഡന്‍ഷ്യന്‍ വളപ്പിലെ പള്ളി ഒഴികെ എല്ലാ പള്ളികളും ഉപയോഗിക്കുന്നുണ്ടെന്നും കത്തില്‍ എടുത്തുപറയുന്നു.

Next Story

RELATED STORIES

Share it