Sub Lead

'യൂറോപ്പില്‍ ഉഗ്ര യുദ്ധത്തിന്' റഷ്യന്‍ നീക്കമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

ഉക്രെയ്ന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്പില്‍ ഉഗ്ര യുദ്ധത്തിന് റഷ്യന്‍ നീക്കമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്
X

കിയേവ്: യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദ്മിര്‍ സെലന്‍സ്‌കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉക്രെയ്ന്‍ അതിര്‍ത്തി കടയ്ക്കാന്‍ റഷ്യന്‍ സൈനികരോട് പ്രസിഡന്റ് വഌദ്മീര്‍ പുടിന്‍ ഉത്തരവിടുമോ എന്നറിയാന്‍ ബുധനാഴ്ച ലോക നേതാക്കള്‍ കാത്തിരുന്നു. അതേ സമയം, അവര്‍ ഒരു ഐക്യ നിലപാട് നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുകയും ഒരു സമ്പൂര്‍ണ അധിനിവേശമുണ്ടായാല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.കിഴക്കന്‍ ഉക്രെയ്‌നിലെ വിമത നേതാക്കള്‍ ഉക്രേനിയന്‍ 'ആക്രമണത്തെ' പ്രതിരോധിക്കാന്‍ റഷ്യയോട് സൈനിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ക്രെംലിന്‍ ബുധനാഴ്ച വൈകീട്ട് അവകാശപ്പെട്ടതോടെ ആസന്നമായ ആക്രമണത്തെക്കുറിച്ചുള്ള ഭയം വര്‍ധിച്ചിട്ടുണ്ട്.

അതേസമയം, നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്‌ലോദ്മിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. അതേസമയം, യുെ്രെകനില്‍ ഏത് നിമിഷവും യുദ്ധം ഉണ്ടാകുമെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ യുഎന്‍ രക്ഷാ സമിതി ഇന്ന് വീണ്ടും യോഗം ചേരും.

യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ ഉക്രെയ്‌നിന്റെ പലഭാഗത്ത് നിന്നും കൂട്ടപലായനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ റഷ്യ കൂടുതല്‍ സേനയെ വിന്യസിക്കുന്ന ഉപഗ്രഹ ദൃശ്യങ്ങളും പുറത്ത് വന്നു. അതിര്‍ത്തിയില്‍ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപോര്‍ട്ട്.

റഷ്യന്‍ നടപടിയില്‍ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തില്‍ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചര്‍ച്ചയ്ക്ക് റഷ്യ ഇപ്പോഴും തയ്യാറാണെന്നും എന്നാല്‍, റഷ്യയുടെ താത്പര്യങ്ങള്‍ ബലികഴിക്കുന്ന ഒരു ഒത്തുതീര്‍പ്പും സാധ്യമല്ലെന്നുമാണ് പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ നിലപാട്.


Next Story

RELATED STORIES

Share it