Sub Lead

സമരാനുസ്മരണ യാത്രക്ക് മഞ്ചേരിയില്‍ സ്വീകരണം നല്‍കി

സമരാനുസ്മരണ യാത്രക്ക് മഞ്ചേരിയില്‍ സ്വീകരണം നല്‍കി
X

മഞ്ചേരി: 'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന തലക്കെട്ടില്‍ മലബാര്‍ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രക്ക് മഞ്ചേരിയില്‍ സ്വീകരണം നല്‍കി. പരിപാടിയില്‍ കോഓര്‍ഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി.


ലോകശ്രദ്ധയാകര്‍ഷിച്ച മലബാര്‍ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ സമര പോരാട്ടവും സമര നായകരും

ജനഹൃദയങ്ങളില്‍ ആവേശമായി ഇന്നും നിലകൊള്ളുന്നു. മറുഭാഗത്ത് ജന നായകരെ ഇകഴ്ത്തി കൊണ്ടു ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ഈ വിപ്ലവത്തെ മലബാര്‍ കലാപം എന്ന് മുദ്ര കുത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും അതിന്റെ ഭാഗമാണ് എന്ന് അദ്ദേഹം പറഞ്ഞു.


പരിപാടിയില്‍ വാരിയന്‍കുന്നന്‍ കുടുംബം ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ സി പി മുഹമ്മദ് , ഇബ്രാഹിം ,കുഞ്ഞി മുഹമ്മദാജി, അബ്ദുല്‍ റഷീദ് എന്നിവര്‍ മഞ്ചേരി പബ്ലിക് ലൈബ്രറിയിലേക്കും പുല്‍പ്പറ്റ പബ്ലിക് ലൈബ്രറിയിലേക്കും മലബാര്‍ സമര ചരിത്ര പുസ്തകങ്ങള്‍ കൈമാറി.



മഞ്ചേരി പബ്ലിക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് എന്‍ പി ഫാറൂഖ്, സെക്രട്ടറി അഡ്വ. ടി കെ ഷാജു, ലൈബ്രേറിയന്‍ വി കെ ശിവന്‍, പുല്‍പറ്റ നവോദയ പബ്ലിക് ലൈബ്രറെറിയന്‍ ഗോപിനാഥന്‍ എന്നിവര്‍ ഏറ്റുവാങ്ങി. മഞ്ചേരിയിലെ പ്രശ്‌സത മാപ്പിളപ്പാട്ടു ഗായകന്‍ പേരൂര്‍ മുഹമ്മദ് ഗാനമാലപിച്ചു.


അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തകം വണ്ടിയും സമര സ്മരണകളുണര്‍ത്തുന്ന പാട്ടു വണ്ടിയും യാത്രയില്‍ അണിനിരന്നു.

പരിപാടിക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍, ടി മുഹമ്മദ് ഷഫീഖ്, മുനീര്‍ ചുങ്കപ്പാറ, ഹസനുല്‍ ബെന്ന എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it