Sub Lead

മലമ്പുഴ ഡാമില്‍ 45 ഹെക്ടറിലായി മഹാശിലാ നിര്‍മിതികള്‍

മലമ്പുഴ ഡാമില്‍ 45 ഹെക്ടറിലായി മഹാശിലാ നിര്‍മിതികള്‍
X

പാലക്കാട്: മലമ്പുഴ ഡാമിനടുത്ത് നടത്തിയ ഉദ്ഖനനത്തില്‍ വന്‍തോതില്‍ മെഗാലിത്തിക് കാലത്തെ (മഹാശിലാ യുഗം) നിര്‍മിതികള്‍ കണ്ടെത്തിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 45 ഹെക്ടര്‍ ഭൂമിയിലായി വ്യാപിച്ചു കിടക്കുന്ന 110ലേറെ മഹാശിലാ നിര്‍മിതികളാണ് കണ്ടെത്തിയത്. മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള കുന്നുകളിലാണ് ശിലാ നിര്‍മിതികള്‍ കണ്ടെത്തിയത്. ഗ്രാനൈറ്റ് ഫലകങ്ങളും പാറക്കല്ലുകളും ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ചിലത് ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ടാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.



പ്രാചീന കല്ലറ വിഭാഗത്തില്‍ പെട്ടവയാണ് ഇവ. കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെയും അവരുടെ വിശ്വാസ വ്യവസ്ഥയെയും കുറിച്ചുള്ള കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ ഈ കണ്ടെത്തലിന് സാധിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.

Next Story

RELATED STORIES

Share it