- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാള സിനിമയെ അടക്കിഭരിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പ്; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്ത്

കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ക്കെതിരായ ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ അടങ്ങിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ലൈംഗിക ചൂഷണങ്ങള്‍ മുതല്‍ തൊഴില്‍പരമായ ഭീഷണി വരെ അടങ്ങുന്നതാണ് റിപോര്‍ട്ടിലുള്ളത്. മലയാള സിനിമയെ അടക്കിഭരിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പാണെന്നും ക്രിമിനലുകള്‍ വാഴുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. നടിയെ ആക്രമിച്ചതിനു പിന്നാലെ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തുവരുന്നത്. ഇതിനിടെ, അവസാന നിമിഷം നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹരജിയും തള്ളിയതോടെയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
ആകെ 233 പേജുള്ള റിപോര്‍ട്ടാണ് തയ്യാറാക്കിയതെങ്കിലും സ്വകാര്യതയെ മാനിച്ച് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളുമാണ് ഒഴിവാക്കിയത്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപോര്‍ട്ടും ഒഴിവാക്കിയിട്ടുണ്ട്. 2019 ഡിസംബര്‍ 31ന് സര്‍ക്കാരിനു കൈമാറിയ റിപോര്‍ട്ടാണ് നിയമതടസ്സങ്ങള്‍ നീങ്ങി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍:
മലയാള സിനിമ നിയന്ത്രിക്കുന്നത് 15 പേരുടെ പവര്‍ ഗ്രൂപ്പ്
നടന്‍മാരും സംവിധായകരും ഈ ഗ്രൂപ്പിലുണ്ട്
ചൂഷകരില്‍ ഉന്നത നടന്‍മാരും
ക്രിമിനലുകളും മാഫിയാ സംഘവും
മലയാളസിനിമയില്‍ തമ്പ്രാന്‍വാഴ്ച നടക്കുന്നു
എതിര്‍ത്താല്‍ നേരിട്ടും സൈബറിടങ്ങൡും ഭീഷണി
പല വിധത്തിലും സഹകരിക്കാന്‍ നിര്‍ബന്ധിക്കും
സഹകരിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് പ്രത്യേക കോഡ്
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാന്‍ നിര്‍ബന്ധിക്കും
ഇത്തരക്കാര്‍ അറിയപ്പെടുന്നത് കോഓപറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും വ്യാപകം
വഴങ്ങാത്തവരെ പ്രശ്‌നക്കാരെന്ന് മുദ്രകുത്തി വിലക്കും
രാത്രികാലങ്ങളില്‍ വാതിലില്‍ മുട്ടി വിളിക്കും
വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും
സെറ്റില്‍ ശുചിമുറിയുള്‍പ്പെടെയുള്ള സൗകര്യമില്ല
പരാതിപ്പെട്ടാല്‍ കുടുംബം ഇല്ലാതാക്കുമെന്ന് ഭീഷണി
പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
കാണുന്നതൊന്നും വിശ്വസിക്കാനാവില്ല
വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കും
വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തും
അവസരം ലഭിക്കാന്‍ വിട്ടുവീഴ്ച ചെയ്യണം
ജീവഭയം കാരണം പോലിസിനെ സമീപിക്കാറില്ല
ഉന്നതര്‍ക്കും സംവിധായകര്‍ക്കെതിരേ മൊഴികള്‍
ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം
നഗ്‌നതാപ്രദര്‍ശനത്തിനു വരെ സമ്മര്‍ദ്ദം
ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി അഭിനയിപ്പിച്ചു
സ്ത്രീകളോട് പ്രാകൃത സമീപനം
ചൂഷണത്തിനു വേണ്ടി ഇടനിലക്കാരും
അവസരം ലഭിക്കാന്‍ ശരീരം ചോദിക്കുന്നു
തുറന്നുപറയുന്നവര്‍ക്ക് അവസരം ഇല്ലാതാക്കി
സിനിമാ സെറ്റില്‍ ഒറ്റയ്ക്ക് പോവാന്‍ പേടി
ഫോണിലൂടെയു മോശമായി പെരുമാറുന്നു
അല്‍പ്പ വസ്ത്രംധരിച്ചാന്‍ നിര്‍ബന്ധിക്കുന്നു
ഇറുകിയ വസ്ത്രം ധരിക്കാന്‍ സമ്മര്‍ദ്ദം
കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ റിപ്പീറ്റ് ഷോട്ടുകള്‍ നല്‍കും
17 തവണ വരെ റിപ്പീറ്റ് ഷോട്ടെടുത്ത് ബുദ്ധിമുട്ടിച്ചെന്ന് മൊഴി
വനിതകള്‍ക്ക് തുല്യ പ്രതിഫലം നല്‍കണം
സുരക്ഷിത താമസം, യാത്രാ സൗകര്യങ്ങള്‍ നല്‍കണം
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്
RELATED STORIES
ഫലസ്തീന് കൂട്ടക്കുരുതി, വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം, ഇഡി...
29 March 2025 6:19 AM GMTബിജെപി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍...
29 March 2025 6:13 AM GMTഎംമ്പുരാനില്‍ ഗോധ്ര പരാമര്‍ശമില്ല; രണ്ട് ഭാഗങ്ങള്‍ കട്ട് ചെയ്തു;...
29 March 2025 6:05 AM GMTഅര്‍ജന്റീനയോടേറ്റ കനത്ത തോല്‍വി; കോച്ച് ഡൊറിവാല്‍ ജൂനിയറെ പുറത്താക്കി...
29 March 2025 5:53 AM GMTഖുദ്സ് ദിനത്തില്‍ കൂറ്റന്‍ റാലികളുമായി കശ്മീരികള്‍ (വീഡിയോ)
29 March 2025 5:41 AM GMTമ്യാന്മാര്-തായ്ലന്ഡ് ഭൂകമ്പം; മരണം 700 കടന്നു
29 March 2025 5:35 AM GMT