Sub Lead

കുവൈത്തില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് സ്വദേശിയാണ് മാധവ് മജു

കുവൈത്തില്‍ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
X

കുവൈത്ത്: കുവൈത്തില്‍ മലയാളിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അദാന്‍ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകന്‍ മാധവ് മജു(13)വിനെയാണു കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് സ്വദേശിയാണ് മാധവ് മജു. ഗള്‍ഫ് ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ മാധവിന്റെ പിതാവ് മജുവും നേരത്തേ കുവൈത്തിലുണ്ടായ അപകടത്തിലാണു മരണപ്പെട്ടത്.




Next Story

RELATED STORIES

Share it