Sub Lead

സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; അഞ്ചു വയസ്സുകാരിയായ മകള്‍ സുരക്ഷിത

സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; അഞ്ചു വയസ്സുകാരിയായ മകള്‍ സുരക്ഷിത
X

ദമ്മം: സൗദി അറേബ്യയിലെ ദമ്മാമിനു സമീപം മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍(37), ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. അല്‍കോബാറിലെ തുഖ്ബ എന്ന സ്ഥലത്താണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇവരുടെ അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ സുരക്ഷിതയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അനൂപ് ഫാനില്‍ തൂങ്ങി മരച്ചതായാണ് റിപോര്‍ട്ട്. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്ത് താമസിക്കുന്ന സ്വദേശികളെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പോലിസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അനൂപിനെ ഫാനില്‍ തൂങ്ങിയനിലയിലും രമ്യമോളെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. അനൂപ് മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് മൊഴി. ഭാര്യയും മകളും സന്ദര്‍ശന വിസയിലാണ് സൗദിയില്‍ എത്തിയത്. സന്ദര്‍ശക വിസയുടെ കാലാവധി തീരുന്നതിനാല്‍ അടുത്ത മാസം ഇരുവരും നാട്ടിലേക്ക് പോവാനിരിക്കെയാണ് ദാരുണസംഭവം. അനൂപ് മോഹന്‍ ഏറെക്കാലമായി തുഖ്ബയില്‍ വര്‍ക്ക്‌ഷോപ്പ് പെയിന്റിങ് തൊഴിലാളിയാണ്.

Next Story

RELATED STORIES

Share it