Sub Lead

ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു

ദുബായില്‍  കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു
X

ദുബായ്: മുഹൈസിനയില്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. കണ്ണൂര്‍ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഖിബ് ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് അപകടം. ഖുസൈസ് മുഹൈസ്ന വാസല്‍ വില്ലേജിലെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുനിയില്‍ അസീസിന്റെയും സഫിയയുടെയും മകനാണ്. നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: റുഫ്‌സി. മക്കള്‍: അലീന അസീസി, അസ്ലാന്‍. സഹോദരങ്ങള്‍: അമീന്‍ (ഖത്തര്‍), അഫീന.





Next Story

RELATED STORIES

Share it