Sub Lead

റഷ്യയുടെ കരാര്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു

റഷ്യയുടെ കരാര്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു
X

ന്യൂഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച തൃശൂര്‍ സ്വദേശി ജെയിന്‍ കുര്യനെ നാട്ടിലെത്തിച്ചു. വടക്കാഞ്ചേരി മിണാലൂര്‍ സ്വദേശിയായ ജെയിന്‍ കുര്യന്‍ ഇന്നുതന്നെ നാട്ടില്‍ എത്തും. മൂന്നുമാസം മുമ്പ് യുദ്ധത്തില്‍ പരിക്കേറ്റ് ജയിന്‍ കുര്യന്‍ മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റഷ്യന്‍ സൈന്യവുമായുള്ള കരാര്‍ കാലാവധി അവസാനിച്ചെങ്കിലും കരാര്‍ പുതുക്കാന്‍ ശ്രമമുള്ളതായി ആരോപിക്കപ്പെട്ടിരുന്നു.

ജനുവരി ആറിനാണ് വയറിനും മറ്റും പരിക്കേറ്റ് ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ജെയിനിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ജെയിനിന്റെ ബന്ധു കൂടിയായ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു നേരത്തെ കൊല്ലപ്പെട്ടിരുന്നു. ബിനിലിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാനായിട്ടില്ല.

Next Story

RELATED STORIES

Share it