Sub Lead

ഹൂത്തികള്‍ക്ക് സൈനിക സഹായം നല്‍കിയിട്ടില്ലെന്ന് ചൈനീസ് കമ്പനി

ഹൂത്തികള്‍ക്ക് സൈനിക സഹായം നല്‍കിയിട്ടില്ലെന്ന് ചൈനീസ് കമ്പനി
X

ബീജിങ്: ചെങ്കടലിലെ ഇസ്രായേലിന്റെയും യുഎസിന്റെയും കപ്പലുകളെ ആക്രമിക്കാന്‍ യെമനിലെ ഹൂത്തികള്‍ക്ക് സഹായം നല്‍കിയെന്ന ആരോപണം തള്ളി ചൈനീസ് കമ്പനി. ചൈനയിലെ ബീജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാങ് ഗുവാങ് സാറ്റലൈറ്റ് ടെക്‌നോളജി കമ്പനിയാണ് യുഎസ് സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തള്ളിയതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.

ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ സ്ഥാനം ഈ കമ്പനി ഹൂത്തികള്‍ക്ക് കൈമാറുന്നുവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമ്മി ബ്രൂസ് ആരോപിച്ചിരുന്നത്. യുഎസ് സര്‍ക്കാരിന്റെ അവകാശവാദം കെട്ടിച്ചമച്ചതാണെന്നും ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും ചാങ് ഗുവാങ് സാറ്റലൈറ്റ് ടെക്‌നോളജി വക്താവ് ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു.

'' റിമോട്ട് സെന്‍സിങ് വ്യവസായത്തില്‍ ചൈനീസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. ചൈനീസ് സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.''-കമ്പനി അറിയിച്ചു.ചെങ്കടലിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it