Sub Lead

അഞ്ച് രൂപക്ക് ഊണ്; തിരഞ്ഞെടുപ്പ് തന്ത്രവുമായി മമത

പാവപ്പെട്ടവര്‍ക്കുള്ള ഊണിന് 15 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.

അഞ്ച് രൂപക്ക് ഊണ്;  തിരഞ്ഞെടുപ്പ് തന്ത്രവുമായി മമത
X

കൊല്‍കത്ത: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കയ്യിലെടുക്കാനുള്ള തന്ത്രവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഞ്ച് രൂപക്ക് ഊണ് എന്ന പദ്ധതിയാണ് മമത അവതരിപ്പിച്ചത്. സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ അഞ്ച് രൂപക്ക് ഊണ് ലഭ്യമാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കും. പാവപ്പെട്ടവര്‍ക്കുള്ള ഊണിന് 15 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.

പരിപ്പ്, വെജിറ്റബിള്‍ കറി, മുട്ടക്കറി എന്നിവ ചോറിനൊപ്പം നല്‍കുമെന്നും മമത പറഞ്ഞു.

സര്‍ക്കാരിന് കീഴിലുള്ള സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ ഉച്ചക്ക് ഒന്ന് മുതല്‍ മൂന്ന് വരെ അഞ്ച് രൂപക്ക് ഊണ് ലഭിക്കുന്ന അടുക്കളകള്‍ പ്രവര്‍ത്തിക്കും. കാലക്രമേണ സംസ്ഥാനത്ത് എല്ലായിടത്തും പദ്ധതി നടപ്പാക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it