- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലയ്‌ക്കെതിരേ കൊല്‍ക്കത്തയില്‍ മമതയുടെ കൂറ്റന്‍ മാര്‍ച്ച്
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിനു ശേഷം ആറ് മാസത്തിനിടെ ഇതാദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി തെരുവിലിറങ്ങുന്നത്.

കൊല്‍ക്കത്ത: ഹാഥ്‌റസ് കൂട്ടബലാല്‍സംഗ കൊലയ്‌ക്കെതിരേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ മാര്‍ച്ച് തുടങ്ങി. കൊല്‍ക്കത്തയിലെ ബിര്‍ള പ്ലാനറ്റോറിയത്തില്‍ നിന്ന് ഗാന്ധി പ്രതിമയിലേക്കും മധ്യ കൊല്‍ക്കത്തയിലേക്കും കാല്‍നടയായാണു മാര്‍ച്ച് നടത്തുന്നത്.
ഏകദേശം 3 കിലോമീറ്ററോളം ദൂരം മാര്‍ച്ച് നടത്തുമെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിനു ശേഷം ആറ് മാസത്തിനിടെ ഇതാദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി തെരുവിലിറങ്ങുന്നത്. ഹാഥ്‌റസ് ഇരയുടെ കുടുംബത്തെ കാണാന്‍ പോയ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സംഘത്തെ പ്രദേശത്തു പ്രവേശിക്കുന്നത് വിലക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധം. പാര്‍ട്ടി എംപി പ്രതിമ മൊണ്ടാലിനെ പോലിസ് കൈകാര്യം ചെയ്‌തെന്നും ഡെറക് ഒബ്രിയാന്‍ എംപിയെ നിലത്ത് തള്ളിയിടുകയും ചെയ്തിരുന്നു.
ദലിത് സമുദായത്തെ വോട്ടിനായി മാത്രം ഉപയോഗിച്ച് പിന്നീട് ബിജെപി പീഡിപ്പിക്കുകയാണെന്ന് ബാനര്‍ജി ആരോപിച്ചു. 'തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഒരു ദലിത് വീട്ടില്‍ പോവും, പുറത്തു നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഒരു ദലിത് വീട്ടില്‍ കഴിച്ചെന്ന് പറയും. തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ദലിതരെ പീഡിപ്പിക്കുകയും തല്ലുകയും ചെയ്യും,' മമത ബാനര്‍ജി ആരോപിച്ചു. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മമതയുടെ പ്രധാന എതിരാളി ബിജെപിയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരും സംസ്ഥാന പോലിസും രാമന്റെ ഭാര്യ സീതാദേവിയെ പ്രകോപിപ്പിച്ചു. 'സീതാ മായ്ക്ക് ഒരിക്കല്‍ അഗ്‌നിപരീക്ഷ നടത്തേണ്ടിവന്നു. ഇന്ന് ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗം മാത്രമല്ല, ഇരയെ ചുട്ടുകൊല്ലുകയാണെന്നും പ്രതിഷേധത്തിനു മുമ്പ് മമത പറഞ്ഞു.
RELATED STORIES
പിശാചുക്കളായി മുദ്രകുത്തി ആദിവാസി കുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു
7 July 2025 3:00 PM GMTഇസ്രായേല് ആക്രമിച്ച ഇസ്രായേലി കപ്പല് കാണാന്‍ യെമനികളുടെ തിരക്കെന്ന്...
7 July 2025 2:45 PM GMTമ്യാന്മറിലെ യുദ്ധത്തില് ആനസൈന്യവും (PHOTOS)
7 July 2025 1:57 PM GMTമുഹര്റം ആഘോഷിച്ച് ഒരു മുസ്ലിം പോലുമില്ലാത്ത ഗ്രാമം
7 July 2025 1:41 PM GMTജൈന മത ഉല്സവത്തിന് ഒമ്പത് ദിവസം അറവ് തടയണമെന്ന് ആവശ്യം;...
7 July 2025 1:23 PM GMTമക്കള്ക്ക് വേണ്ടിയാണ് ഔദ്യോഗിക വസതിയില് തുടര്ന്നതെന്ന് ജസ്റ്റിസ്...
7 July 2025 12:59 PM GMT