Sub Lead

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായില്‍ അന്തരിച്ചു

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായില്‍ അന്തരിച്ചു
X

കോട്ടയം: ചലച്ചിത്ര താരം മമ്മൂട്ടിയുടെ മാതാവ് ഫാത്തിമാ ഇസ്മായില്‍(93) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതനായ പാണപറമ്പില്‍ ഇസ്മായിലിന്റെ ഭാര്യയാണ്. മറ്റു മക്കള്‍: ഇബ്രാഹീംകുട്ടി(സിനിമ-സീരിയല്‍ താരം), സകരിയ്യ, അമീന, സുആദ, ഷഫീന. മരുമക്കള്‍: പരേതനായ സലീം (കാഞ്ഞിരപ്പള്ളി), കരിം(തലയോലപ്പറമ്പ്), ഷാഹിദ്(കളമശ്ശേരി), സുല്‍ഫത്ത്, ഷെമിന, സലീന. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ കൊച്ചുമക്കളാണ്. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Next Story

RELATED STORIES

Share it