Sub Lead

പെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതിയും യുവാവും മരിച്ചു

പെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതിയും യുവാവും മരിച്ചു
X

പെരുമ്പാവൂര്‍: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവതിയും യുവാവും മരിച്ചു. എംസി റോഡില്‍ പുല്ലുവഴിക്കു സമീപമുണ്ടായ അപകടത്തില്‍ എറണാകുളം ജഡ്ജസ് അവന്യുവിലെ പീടികത്തറയില്‍ റഹ്മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ്(21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ്(18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കര്‍ത്താവുംപടി ജങ്ഷനും ഇടയിലാണ് അപകടം. പെരുമ്പാവൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇജാസ് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.

ഫിയോണയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴിവേലിപ്പടി കെഎംഇഎ കോളജ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി. ജോസ് ഗ്രിഗറി-ജെറ്റ്‌സി ദമ്പതികളുടെ മകളായ ഫിയോണ എറണാകുളത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയാണ്. ഇജാസിന്റെ സുഹൃത്തുക്കളുടെ ടൂര്‍ണമെന്റ് കാണാന്‍ പാലക്കാട്ടേക്ക് പോവുന്നതിനിടെയാണ് അപകടമെന്നാണ് പോലിസിനു ലഭിച്ച വിവരം.

Next Story

RELATED STORIES

Share it