Sub Lead

കോഴിക്കോട് ആറു വയസ്സുള്ള നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32)നെയാണ് വെള്ളിയാഴ്ച ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ആറു വയസ്സുള്ള നേപ്പാളി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
X

ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32)നെയാണ് വെള്ളിയാഴ്ച ബാലുശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. നേപ്പാള്‍ സ്വദേശിയായ ക്വാറി തൊഴിലാളികളുടെ ആറ് വയസ്സുള്ള കുട്ടിയെയാണ് രതീഷ് ക്രൂരമായി പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം.

പ്രതി സ്ഥിരം ഒളിഞ്ഞുനോട്ടക്കാരനാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം, രതീഷ് നേപ്പാള്‍ സ്വദേശികളുടെ വീട്ടിലെത്തിയപ്പോള്‍ മുതിര്‍ന്നവര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

സംഭവദിവസം പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയി. രാത്രി ഇവരെ അന്വേഷിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ വീട്ടില്‍നിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തത്.

ഈ സമയം രണ്ടും നാലും വയസ്സുള്ള സഹോദരന്മാരും പെണ്‍കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ നില അതിഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും പെണ്‍കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ വടകര റൂറല്‍ എസ്പി എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സിഐ ജീവന്‍ ജോര്‍ജ്, എസ്‌ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുരേഷ് ബാബു, പൃത്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അതിനിടെ, ചോദ്യം ചെയ്യുന്നതിനിടെ ബാലുശ്ശേരി പോലിസ് സ്‌റ്റേഷന്റെ ടെറസില്‍നിന്നു ചാടി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപോര്‍ട്ടുണ്ട്.

Next Story

RELATED STORIES

Share it