- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബു കുടുങ്ങിയ കുമ്പാച്ചി മലയില്‍ കയറിയ ആളെ തിരിച്ചിറക്കി
ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 12.45നാണ് ഇയാളെ കണ്ടെത്തിയത്.

പാലക്കാട്: മലമ്പുഴ ചെറാടിലെ ആര്‍ ബാബു കുടുങ്ങിയ കുമ്പാച്ചി മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ കണ്ടെത്തി തിരിച്ചിറക്കി. മലയുടെ മുകള്‍ ഭാഗത്ത് നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 12.45നാണ് ഇയാളെ കണ്ടെത്തിയത്.
ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാര്‍ നടത്തുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരേ നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ ഫ്‌ലാഷ് ലൈറ്റുകള്‍ കണ്ടുവെന്നും എന്നാല്‍ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നത്. മൂന്ന് ലൈറ്റാണ് മുകളില്‍ കണ്ടെതെന്നാണ് നാട്ടുകാരുടെ പരാതി. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഒന്‍പതോടെ മലമുകളില്‍ വെളിച്ചം കണ്ടവരാണു വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. മലമുകളില്‍ പലവട്ടം വെളിച്ചം കണ്ടു. വാളയാര്‍ റേഞ്ച് ഓഫിസര്‍ ആഷിക്കലിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പോലിസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.
ഉദ്യോഗസ്ഥ സംഘവും നാട്ടുകാരും മലയുടെ താഴ്‌വാരത്തു തമ്പടിച്ചിരുന്നു. ഇതിനിടെയാണു ആനക്കല്‍ സ്വദേശിയെ താഴെയെത്തിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.
RELATED STORIES
സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം തടയാന് ജാഗ്രതാസമിതി;...
26 March 2025 9:35 AM GMTതനിക്ക് സംസാരിക്കാന് അവസരം നല്കുന്നില്ല; ലോക്സഭ നടക്കുന്നത്...
26 March 2025 9:17 AM GMTഅരീക്കോട് 100 ഗ്രാമിലധികം എംഡിഎംഎയുമായി ഒരാള് പിടിയില്
26 March 2025 9:04 AM GMTസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര...
26 March 2025 8:03 AM GMTസംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ധന
26 March 2025 7:56 AM GMTകുട്ടിയെ വാഹനമിടിപ്പിച്ച് കൊല്ലാന് ശ്രമിച്ച് കുട്ടിയുടെ പിതാവിനെ...
26 March 2025 7:39 AM GMT