Sub Lead

ഉറക്കെ പാട്ടുവച്ച 40കാരനെ അയല്‍വാസി തല്ലിക്കൊന്നു

മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം.

ഉറക്കെ പാട്ടുവച്ച 40കാരനെ അയല്‍വാസി തല്ലിക്കൊന്നു
X

മുംബൈ: ഉറക്കെ പാട്ടുവച്ചതിന് 25കാരന്‍ അയല്‍വാസിയായ നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ യുവാവ് നിരന്തരം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തിനെതുടര്‍ന്ന് പ്രകോപിതനായ യുവാവ് 40കാരനായ സുരേന്ദ്രകുമാര്‍ ഗുന്നാറുമായി അടിപിടി ഉണ്ടാവുകയും തുടര്‍ന്ന് കൊല്ലപ്പെടുകയുമായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം.

സുരേന്ദ്രകുമാര്‍ അയാളുടെ കുടിലിന് പുറത്ത് ഇരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി എന്നായാള്‍ അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു.

തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസിയിലെ കൊലപാതക വകുപ്പ് ഉള്‍പ്പെടെയുള്ളവ ചുമത്തി യുവാവിനെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.


Next Story

RELATED STORIES

Share it