- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന് പിതാവ് മകളെ ബലാല്‍സംഗം ചെയ്തു കൊന്നു
ഭോപാലിലെ റാത്തിബാദിലാണ് സംഭവം. യുവതിയുടെയും എട്ടുമാസം പ്രായമായ മകന്റെയും മൃതദേഹം സമസഗഡ വനത്തില്‍നിന്ന കണ്ടെടുത്തു.

ഭോപാല്‍: ഇതര മതസ്ഥനെ വിവാഹം കഴിച്ചതിന് മധ്യപ്രദേശില്‍ പിതാവ് മകളെ ബലാല്‍സംഗം ചെയ്തു കൊന്നു. ഭോപാലിലെ റാത്തിബാദിലാണ് സംഭവം. യുവതിയുടെയും എട്ടുമാസം പ്രായമായ മകന്റെയും മൃതദേഹം സമസഗഡ വനത്തില്‍നിന്ന കണ്ടെടുത്തു. അസുഖത്തെ തുടര്‍ന്നാണ കുഞ്ഞിന്റെ മരണം. സംഭവത്തില്‍ 55കാരനായ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു.
ഇതര മതസ്ഥനെ വിവാഹം കഴിച്ചതിനെതുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് പിതാവുമായി ഇതിനെചൊല്ലി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മകള്‍ വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു.
ദീപാവലി വേളയില്‍ മൂത്ത സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു യുവതി.അവിടെവെച്ച അസുഖബാധിതനായ എട്ടുമാസം പ്രായമായ മകന്‍ മരിക്കുകയായിരുന്നു. കൊച്ചുമകന്‍ മരിച്ച വിവരം മൂത്ത സഹോദരി പിതാവിനെ വിളിച്ചു അറിയിക്കുകയും പിതാവും സഹോദരനും റാത്തിബാദിലെത്തുകയുമായിരുന്നു. തുടര്‍ന്നു കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ നടത്താനെന്ന പേരില്‍ പിതാവ് മകളെ വനത്തിലെത്തിച്ച് അവിടെവെച്ച പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം കുഞ്ഞിന്റേയും യുവതിയുടെയും മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു.
മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നുവെന്ന് റാത്തിബാദ സറ്റേഷന്‍ ഹൗസ് ഓഫിസര്‍ സുദേശ തിവാരി പറഞ്ഞു. അന്വേഷണത്തില്‍ സേഹോറിലെ ബില്‍സഗഞ്ച സ്വദേശിയായ യുവതിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തിയതോടെ വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. യുവതിയുടെ വിവാഹത്തിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലിസ് കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചതായും പോലിസ് പറഞ്ഞു. പ്രണയവിവാഹത്തെ ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ് ക്രൂരകൃത്യത്തിനു കാരണമെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഇന്ത്യന്‍ സ്ത്രീകള്‍ വ്യാജപീഡന ആരോപണം ഉന്നയിക്കില്ലെന്ന ധാരണ...
14 March 2025 1:39 PM GMTഗസയിലെ ഫലസ്തീനികളെ കിഴക്കന്‍ ആഫ്രിക്കയിലേക്ക് മാറ്റാന്‍ യുഎസും...
14 March 2025 1:14 PM GMTപാകിസ്താന് സൈനിക-ശാസ്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയ യുപി സ്വദേശി...
14 March 2025 12:21 PM GMTകൊച്ചി മേനകയില്‍ ബസുകളുടെ മത്സരയോട്ടം; സ്കൂട്ടര്‍ യാത്രക്കാരിക്ക്...
14 March 2025 11:48 AM GMTസ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു
14 March 2025 11:44 AM GMTപന്ത്രണ്ടുകാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍; മുമ്പും പോക്സോ...
14 March 2025 11:43 AM GMT