Sub Lead

ഏഴു സംസ്ഥാനങ്ങളിലായി 14 വിവാഹം; ഒഡീഷ സ്വദേശി അറസ്റ്റില്‍

ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ നിന്നുള്ള ഇയാള്‍ ഇയാള്‍ രക്ഷപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളില്‍ നിന്ന് പണം കൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാല്‍, അറസ്റ്റിലായ ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.

ഏഴു സംസ്ഥാനങ്ങളിലായി 14 വിവാഹം; ഒഡീഷ സ്വദേശി അറസ്റ്റില്‍
X

ഭുവനേശ്വര്‍: 48 വര്‍ഷത്തിനിടെ ഏഴ് സംസ്ഥാനങ്ങളിലായി 14 സ്ത്രീകളെ വിവാഹം കഴിച്ച 60കാരനെ തിങ്കളാഴ്ച ഭുവനേശ്വറില്‍ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ പട്കുര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ നിന്നുള്ള ഇയാള്‍ ഇയാള്‍ രക്ഷപ്പെടുന്നതിന് മുമ്പ് ഈ സ്ത്രീകളില്‍ നിന്ന് പണം കൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാല്‍, അറസ്റ്റിലായ ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.

1982ല്‍ ആണ് പ്രതി ആദ്യമായി വിവാഹം കഴിച്ചത്. ഇരുപത് വര്‍ഷത്തിന് ശേഷം 2002ല്‍ ആണ് രണ്ടാം വിവാഹം നടത്തിയത്. ഈ രണ്ട് വിവാഹങ്ങളില്‍ നിന്നായി ഇയാള്‍ക്ക് അഞ്ചു കുട്ടികളുണ്ടെന്ന്

ഭുവനേശ്വര്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഉമാശങ്കര്‍ ദാസ് പറഞ്ഞു. 2002നും 2020നും ഇടയില്‍, മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെ മറ്റ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും മറ്റ് ഭാര്യമാരെ അറിയാതെ 12 പേരെ കൂടി വിവാഹം കഴിക്കുകയുമായിരുന്നുവെന്ന് ദാസ് പറഞ്ഞു.

ഡല്‍ഹിയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന അവസാന ഭാര്യയ്‌ക്കൊപ്പം ഒഡീഷ തലസ്ഥാനത്താണ് ഇയാള്‍ താമസിച്ചിരുന്നത്. അവര്‍ അപ്രതീക്ഷിതമായി ഇയാളുടെ മുന്‍വിവാഹങ്ങളെ കുറിച്ച് അറിയാന്‍ ഇടവരികയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

അയാള്‍ മധ്യവയസ്‌കരായ അവിവാഹിതരായ സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഡിസിപി പറഞ്ഞു. പിന്നീട് അവരെ ഉപേക്ഷിക്കുന്നതിനുമുമ്പ് അവന്‍ അവരില്‍നിന്നു പണവും സ്വര്‍ണവും കൈക്കലാക്കുകയും ചെയ്തിരുന്നു.

താന്‍ ഡോക്ടറാണെന്ന് അവകാശപ്പെട്ട് അഭിഭാഷകരെയും ഡോക്ടര്‍മാരെയും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളെയുമാണ് ഇയാള്‍ വിവാഹക്കെണിയില്‍ പെടുത്തിയിരുന്നത്. ഒരു പാരാ മിലിട്ടറി സേനയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയും അവളുടെ ഇരകളില്‍ ഉള്‍പ്പെടുന്നതായി ദാസ് പറഞ്ഞു. ഡല്‍ഹി, പഞ്ചാബ്, അസം, ജാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ ഇയാള്‍ സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഭാര്യമാരും ഒഡീഷയില്‍ നിന്നുള്ളവരായിരുന്നു.

Next Story

RELATED STORIES

Share it