Sub Lead

മംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിനെ; ക്രിക്കറ്റ് മല്‍സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കൊലപാതകം

മംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിനെ; ക്രിക്കറ്റ് മല്‍സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് കൊലപാതകം
X

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത് വയനാട് പുല്‍പ്പള്ളി മൂച്ചീക്കാടന്‍ കുഞ്ഞീതിന്റെ മകന്‍ അഷ്‌റഫിനെ. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ 15 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍. മംഗളൂരു കുടുപ്പുവിലെ ഹിന്ദുത്വ ക്ലബ്ബായ 'സാമ്രാട്ട് ഗയ്‌സി'ലെ അംഗങ്ങളാണ് പ്രതികള്‍.


ഞായര്‍ പകല്‍ മൂന്നിന് കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്താണ് സംഭവം. ഇവിടെ ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘത്തിന്റെ വെള്ളം കുടിച്ച അഷ്‌റഫുമായി പ്രതികളില്‍ ഒരാളായ സച്ചിന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെയെത്തിയ ബിജെപി കോര്‍പറേറ്റര്‍ സംഗീത നായിക്കിന്റെ ഭര്‍ത്താവ് രവീന്ദ്ര നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ ബാറ്റടക്കം ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കണ്ട് നിന്നവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല.

മരിച്ചെന്ന് ഉറപ്പായതോടെ പ്രതികള്‍ രക്ഷപ്പെട്ടു. വൈകിട്ട് അഞ്ചോടെ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പോസ്റ്റ്മാര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതും ചികിത്സ ലഭിക്കാന്‍ വൈകിയതുമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞു. കേസില്‍ ആദ്യം മുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ പൊലീസ് പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നു. കൊല്ലപ്പെട്ടയാള്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചെന്ന പ്രതികളുടെ ന്യായവാദം ആഭ്യന്തര മന്ത്രി ജി പരമേശ്വരയും ഏറ്റുപിടിച്ചു. എന്നാല്‍, ആഭ്യന്തര മന്ത്രിക്ക് ഈ വിവരം എവിടെ നിന്ന് കിട്ടിയെന്ന് കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഷാഹുല്‍ ഹമീദ് വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു. കുറ്റകൃത്യത്തില്‍ ഉന്നത വ്യക്തികളുണ്ട്. സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് വിലിയ വീഴ്ച സംഭവിച്ചെന്നും ഹമീദ് പറഞ്ഞു.

Next Story

RELATED STORIES

Share it