- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീധന സമ്പ്രദായത്തിലൂടെ പൗരുഷം വില്‍ക്കപ്പെടുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

കോഴിക്കോട്: സ്ത്രീധന സമ്പ്രദായത്തിലൂടെ പൗരുഷം വില്‍ക്കപ്പെടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. 'സ്ത്രീധനം ലഹരി വ്യാപനം, കുട്ടികള്‍ക്കെതിരായ അതിക്രമം; സാമൂഹിക തിന്മകള്‍ക്കെതിരേ സ്ത്രീ മുന്നേറ്റം' എന്ന പ്രമേയത്തില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 01 മുതല്‍ 29 വരെ നടത്തുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീധനവും ലഹരിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളും പരസ്പരം ബന്ധമുള്ളതാണ്. സ്ത്രീധനം വഴി സ്ത്രീയല്ല വില്‍ക്കപ്പെടുന്നത്. മറിച്ച് പുരുഷനാണ്. ആട് മാടുകളെ വില്‍ക്കുന്നത് പോലെ പുരുഷന്മാരെ വില്‍ക്കുകയാണ്. സ്ത്രീധനത്തിലൂടെ പുരുഷന്‍ അപമാനിതനാവുകയാണ്. സ്ത്രീത്വത്തിന് വില കല്‍പ്പിക്കാത്ത ഒരു സമൂഹം അധമമായിരിക്കുന്നു. സ്ത്രീധനം നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീ ഭാരമായി മാറുകയാണ്. സ്ത്രീയും പുരുഷനും തുല്യമായി പരിഗണിക്കപ്പെടേണ്ടവരാണ്. അത് പ്രബുദ്ധമായ ഒരു സംസ്‌കൃതിയിലാണ് കാണാന്‍ സാധിക്കുക. അപകടകരമായ ലഹരിവ്യാപനം സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒരു മതവും ലഹരിയെ അംഗീകരിക്കുന്നില്ല. ലഹരി വില്‍പ്പന വരുമാന സ്രോതസ്സായി കണക്കാക്കുമ്പോള്‍ അതുമൂലമുണ്ടാവുന്ന സാമൂഹിക പ്രതിസന്ധി അതീവ ഗുരുതരമാണെന്ന് ഭരണകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളുള്‍പ്പെടെ സുരക്ഷിതത്വവും സമാധാനവും തകര്‍ക്കുന്ന സാമൂഹിക വിപത്തായി ലഹരി മാറിയിരിക്കുകയാണെന്നും അതിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സംസ്ഥാന ഖജാഞ്ചി മഞ്ജുഷ മാവിലാടം, സംവിധായിക ലീലാ സന്തോഷ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെ കെ ഫൗസിയ, സംസ്ഥാന സമിതിയംഗങ്ങളായ കെ കെ ലസിത, ബാബിയാ ശരീഫ്, ജമീല വയനാട്, ജില്ലാ പ്രസിഡന്റ് റംഷീന ജലീല്‍ സംസാരിച്ചു.
RELATED STORIES
തുര്‍ക്കിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം വിഛേദിച്ച് ജാമിഅ...
15 May 2025 1:17 PM GMTബിഹാറില്‍ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു (വീഡിയോ- 18+)
15 May 2025 1:06 PM GMTക്രിക്കറ്റ് ബോള്‍ സംബന്ധിച്ച തര്‍ക്കം; അധ്യാപകന് നേരെ ആക്രമണം (വീഡിയോ)
15 May 2025 12:54 PM GMTഹജ്ജ്: വെളളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്ന് ഓരോ വിമാനങ്ങള്‍...
15 May 2025 12:45 PM GMTകോടഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച നിലയില്‍
15 May 2025 12:37 PM GMTസര്‍വീസ് സ്റ്റേഷന് വളപ്പിലെ കുഴിയില്‍ ജീര്‍ണിച്ച മൃതദേഹം
15 May 2025 12:19 PM GMT