- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന്‍ എന്ന ഗോപന്‍സ്വാമി 1980ലെ വര്‍ഗീയ സംഘര്‍ഷത്തിലെ പ്രതിയെന്ന്; ഡിവൈഎസ്പിയെ വെട്ടിയ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് വിഷ്ണുപുരം ചന്ദ്രശേഖരനും (VIDEO)
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്വാമിയായി അവതരിക്കുകയും ഭാര്യയും മക്കളും ചേര്‍ന്ന് സ്ലാബിട്ട് മൂടുകയും ചെയ്ത മണിയന്‍ എന്ന ഗോപന്‍ സ്വാമി മുമ്പ് തിരുവനന്തപുരത്ത് നടന്ന ഒരു വര്‍ഗീയകലാപ കേസിലെ പ്രതിയാണെന്ന സൂചനകള്‍ പുറത്തുവന്നു. 1980ല്‍ മൂന്നു പേരെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് ശിവന്‍ കുഞ്ഞിരാമന്‍ എന്നയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് പറയുന്നു.
ഗോപന്‍ എന്ന് പറയുന്ന ആള്‍ സ്വാമിയല്ലെന്നും 1980ല്‍ നിരപരാധികളായ മൂന്നു പേരെ വെട്ടുകത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച ആള്‍ ആണെന്നും ശിവന്‍ കുഞ്ഞിരാമന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
''ഗോപന്‍ എന്ന് പറയുന്ന ആള്‍ സ്വാമി അല്ല. 1980ല്‍ നിരപരാധികളായ മൂന്ന് ആളുകളെ നാളികേരം ഇടാന്‍ ഉപയോഗിക്കുന്ന വെട്ടുകത്തി കൊണ്ട് വെട്ടി പരിക്ക് ഏല്‍പ്പിച്ച ആളാണ്. യഥാര്‍ത്ഥ പേര് കൃഷ്ണന്‍. വീട്ടിലും നാട്ടിലും വിളിപ്പേര് മണിയന്‍. നെയ്യാറ്റിന്‍കര പോലീസ് 1980ല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ സാക്ഷികള്‍ മൊഴിമാറ്റി പറഞ്ഞതിനാല്‍ വെറുതേ വിട്ടു. പ്രായം കുറഞ്ഞ സമയത്ത് നെയ്ത്തുതൊഴിലാളി ആയിരുന്നു. മേല്‍പ്പറഞ്ഞ സംഭവത്തിന് ശേഷം ആറാലുംമൂട് ചന്തയില്‍ കയറ്റ് ഇറക്ക് യൂണിയന്‍ തൊഴിലാളിയായിരുന്നു. ഗുണ്ടായിസം മാത്രമാണ് കൈയ്യിലുള്ള പണി. ഇയാളുടെ പിതാവിന്റെ പേര് പാച്ചന്‍ എന്നാണ്. രണ്ട് സഹോദരിമാര്‍ ഉണ്ട്. ഒരു സഹോദരന്‍ കുറച്ചു കാലം മുമ്പ് മരണപ്പെട്ടു ഇയാളുടെ കുടുംബ വീട് എന്റെ വീട്ടിന്റെ അടുത്താണ്. ഇയാള്‍ മൂന്ന് പേരെ വെട്ടി പരിക്ക് ഏള്‍പ്പിക്കുന്നത് തൊട്ട് അടുത്ത് നിന്ന് കണ്ട വ്യക്തിയാണ് ഞാന്‍. അന്ന് എനിക്ക് പ്രായം 17 വയസ്. ഇത് സത്യമാണ് ......''
മണിയന്‍ എന്ന ഗോപനെ അറിയുമോ എന്ന ചോദ്യത്തിന് വൈകുണ്ഠ സ്വാമി ധര്‍മ പ്രചരണ സഭ (വിഎസ്ഡിപി) നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ
ഗാപനെ അറിയുമോ എന്ന ചോദ്യത്തിന് വൈകുണ്ഠ സ്വാമി ധര്‍മ പ്രചരണ സഭ (വിഎസ്ഡിപി) നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ pic.twitter.com/yXKZzD1iyb
— Thejas News (@newsthejas) January 15, 2025
'' 30 വര്‍ഷം മുമ്പ് അറിയാം, അയാള്‍ അന്ന് ഐഎന്‍ടിയുസി തൊഴിലാളിയായിരുന്നു. പിന്നീട് ബിഎംഎസുകാരനമായി. ആ സമയത്ത് നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെ അവിടെവെച്ച് വെട്ടുന്നു. അത് ഒരു കമ്മ്യൂണല്‍ പ്രശ്‌നമായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ഇരുന്ന ഡിവൈഎസ്പി രാജശേഖരന്‍ നായരെയാണ് വെട്ടിയത്. ആ സമയത്ത് ഇയാള്‍ പ്രതിയായി. 28 ദിവസം ജയിലില്‍ കിടന്നു. അപ്പഴേ സ്വാമിയാണ്. ആ കാലം മുതലേ അറിയാം. സ്വാമിയാണ്. നല്ലൊരു ഭക്തനാണ്. വൈകുണ്ഠ സ്വാമിയുടെ ആശ്രമത്തില്‍, മരുത്വാമലയില്‍ ആശ്രമുണ്ടായിരുന്നു. എനിക്ക് വ്യക്തമായി അറിയാം. പാവമാണ്.''
മണിയന്റെ സമാധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ഉണ്ടാക്കിയത് മുസ്‌ലിംകളാണെന്ന മകന്‍ സനന്ദന്റെ പ്രസ്താവനയും കുടുംബത്തിന്റെ വര്‍ഗീയ സ്വഭാവങ്ങളിലേക്കും ബന്ധങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. പ്രശ്‌നങ്ങളുടെ 99 ശതമാനവും മുസ്‌ലിംകളാണ് ഉണ്ടാക്കിയതെന്നാണ് സനന്ദന്‍ പറഞ്ഞിരിക്കുന്നത്. മണിയനുമായി ബന്ധപ്പെട്ട പരാതികളെല്ലാം നല്‍കിയത് വിശ്വംഭരനും യേശുദാസനുമല്ലേയെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരവും ഇയാള്‍ നല്‍കിയില്ല. ഹിന്ദുസംഘടനകളുമായി സംസാരിച്ച ശേഷം മറുപടി നല്‍കാമെന്നാണ് സനന്ദന്റെ നിലപാട്. ഹിന്ദു ഐക്യവേദിയും വിഎസ്ഡിപിയുമാണ് തിങ്കളാഴ്ച്ച സമാധി പൊളിക്കുന്നതിന് എതിരെ രംഗത്തെത്തിയിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണശാലയില്‍ വന്‍ സ്ഫോടനം; എട്ട് മരണം
24 Jan 2025 10:58 AM GMTപ്രതിപക്ഷ അംഗങ്ങളെ വഖ്ഫ് ബില്‍ പാനലില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു
24 Jan 2025 10:06 AM GMTമോദിയും കെജ്രിവാളും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍: അസദുദ്ദീന്‍ ഉവൈസി
24 Jan 2025 9:44 AM GMTആര്‍ജി കര് ബലാല്‍സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യം;...
24 Jan 2025 9:32 AM GMTവയനാട്ടില്‍ ആളെ കൊന്ന കടുവയെ വെടി വച്ചു കൊല്ലും, ഉത്തരവ്
24 Jan 2025 9:21 AM GMTസ്വര്‍ണവിലയില്‍ വന്‍ വര്‍ധന
24 Jan 2025 8:14 AM GMT