- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
വലിച്ചെറിയൽ മുക്ത ക്യാമ്പയിന് ജില്ലയിൽ തുടക്കം
തൃശൂർ: മണ്ണുത്തി ദേശീയപാത 2023 പകുതിയോടെ ക്യാമറ നിരീക്ഷണത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞനംപാറ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിലാണ് ക്യാമറകൾ മിഴി തുറക്കുക. മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ ഇതിന് ആവശ്യമായ സൗകര്യം ഒരുക്കും. ക്യാമറ സ്ഥാപിക്കുന്നതോടെ മാലിന്യങ്ങൾ പൊതുഇടങ്ങളിൽ വലിച്ചെറിയുന്നവരെയും നിയമ ലംഘനം നടത്തുന്നവരെയും കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പയിന് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിക്കുന്നത്. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
26 മുതൽ 30 വരെയാണ് ആദ്യ ഘട്ട പ്രവർത്തനം. പൊതു സ്ഥലങ്ങളിലെ മാലിന്യ കൂനകളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും കണ്ടെത്തി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി പ്രസ്തുത സ്ഥലങ്ങൾ ആകർഷകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.
ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, സ്കൂൾ, കോളേജ്, എൻ എസ് എസ് , എൻ സി സി വളണ്ടിയർമാർ, രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി മാലിന്യമുക്ത യജ്ഞ പ്രതിജ്ഞ ചൊല്ലി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, പി പി രവീന്ദ്രൻ , തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ ബെന്നി ജോസഫ് , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് സി തോമസ്, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു, പി എൻ ബാബു, ബ്ലോക്ക് സെക്രട്ടറി എം ബൈജു, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ശംഭു ഭാസ്ക്കർ, നവകേരളം കർമ്മ പദ്ധതി 2 ജില്ലാ കോർഡിനേറ്റർ സി ദിദിക, ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMT