Sub Lead

രാജ്യ താല്‍പര്യത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വം വെറുതെയാവില്ല: തുളസീധരന്‍ പള്ളിക്കല്‍

വംശവെറിയും ജാതിമേല്‍ക്കോയ്മയും മനുസ്മൃതിയുമാണ് സംഘപരിവാരമെന്ന് സമൂഹത്തോട് വിളിച്ചുപറയാന്‍ നമുക്ക് കഴിയണം. ഈ ദൗത്യമാണ് കെ എസ് ഷാന്‍ സമൂഹത്തില്‍ ചെയ്തത്.ഇത് രാജ്യനന്മക്ക് വേണ്ടിയാണ്. നമുക്കിതില്‍ ഉദാത്തമായ മാതൃകയുണ്ട്.

രാജ്യ താല്‍പര്യത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വം വെറുതെയാവില്ല: തുളസീധരന്‍ പള്ളിക്കല്‍
X

കാസര്‍കോട്: സാമുഹിക ജനാതിപത്യത്തിലൂടെ രാജ്യത്ത് സൗഹൃദവും നീതിയും സമത്വവും പുലരാന്‍ ത്യാഗംചെയ്ത നേതാവാണ് രക്തസാക്ഷി കെ എസ് ഷാനെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. വംശവെറിയും ജാതിമേല്‍ക്കോയ്മയും മനുസ്മൃതിയുമാണ് സംഘപരിവാരമെന്ന് സമൂഹത്തോട് വിളിച്ചുപറയാന്‍ നമുക്ക് കഴിയണം. ഈ ദൗത്യമാണ് കെ എസ് ഷാന്‍ സമൂഹത്തില്‍ ചെയ്തത്.ഇത് രാജ്യനന്മക്ക് വേണ്ടിയാണ്. നമുക്കിതില്‍ ഉദാത്തമായ മാതൃകയുണ്ട്.

ഇരകളാക്കപ്പെടുന്നവരുടെ ചെറുത്ത് നില്‍പ്പിനെ സംഘ്പരിവാരത്തോട് ചേര്‍ത്ത് പറയുന്ന കമ്യുണിസവും അവരുടെ സര്‍ക്കാറും താല്‍ക്കാലിക ലാഭത്തിന് വേണ്ടി ജനങ്ങളെ കമ്പളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആര്‍എസ്എസ് അനൂകൂല പോലിസ് നടപടിയാണ് സംസ്ഥാനത്ത് നടക്കുന്നത്.

അതാണ് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റിട്ടതിന് വ്യാപകമായി കേസെടുക്കുന്നതിലൂടെ നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ കാസര്‍കോട് ജില്ലാ കമ്മിറ്റി മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിച്ച സംഘ്പരിവാര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.

പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി ടി സുലൈമാന്‍, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മഞ്ചുഷാ മാവിലാടം, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, കാംപസ്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്ക, നാഷണല്‍ വുമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഫൗസിയ ടീച്ചര്‍, എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സ്സലാം, ജില്ലാ ജനറല്‍ സെക്രട്ടറി എ എച്ച് മുനീര്‍, അഹ്മദ്ചൗക്കി സംസാരിച്ചു.

Next Story

RELATED STORIES

Share it