Sub Lead

കാറുകള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തില്‍ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചത്.

കാറുകള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി മാരുതി
X

ന്യൂഡല്‍ഹി: അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി പ്രമുഖ കാര്‍നിര്‍മാതാക്കളായ മാരുതി സുസുക്കി. നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തില്‍ വില വര്‍ധിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചത്.

കഴിഞ്ഞവര്‍ഷം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കമ്പനിയുടെ ചെലവ് ഗണ്യമായി ഉയരാന്‍ ഇടയാക്കി. വാഹന നിര്‍മ്മാണ ചെലവ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കാറുകളുടെ വില വര്‍ധന അനിവാര്യമായി മാറിയിരിക്കുകയാണ്. ചെലവിന്റെ ഒരു ഭാഗം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മാരുതി സുസുക്കി അറിയിച്ചു. എന്നാല്‍ വര്‍ധനയുടെ തോത് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കില്‍ വില വര്‍ധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ജൂലൈ പാദത്തില്‍ വില വര്‍ധന ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്. ഏപ്രിലില്‍ കാറുകളുടെ വിലയില്‍ ശരാശരി 1.6 ശതമാനത്തിന്റെ വര്‍ധന കമ്പനി പ്രഖ്യാപിച്ചിരുന്നു.


Next Story

RELATED STORIES

Share it