- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം: ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് മോദിയേക്കാള്‍ പ്രിയം യോഗിയോട്
പട്‌ന: സ്ത്രീകള്‍ക്കും പിന്നാക്കക്കാര്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുടെ വര്‍ധനവ് കാരണം യുപി സര്‍ക്കാരിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാവുമ്പോഴും, ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ പ്രിയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടെന്ന് റിപോര്‍ട്ട്.
ബിജെപിയുടെ മിക്ക എംഎല്‍എ സ്ഥാനാര്‍ഥികളും യോഗി ആദിത്യനാഥ് പ്രചാരണത്തിനെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. ആസന്നമായി തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടിയുള്ള താരപ്രചാരകരിലാണ് മോദിയേക്കാള്‍ യോഗിയോടാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയത്. നരേന്ദ്ര മോദി 12 റാലികളിലും ചില ഓണ്‍ലൈന്‍ പരിപാടികളിലും പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍, യോഗി ആദിത്യനാഥ് 18 മുതല്‍ 22 വരെ റാലികളില്‍ പങ്കടുക്കുമെന്നാണു അനൗദ്യോഗിക വിവരം. ബിജെപിയുടെ താരപ്രചാരകരായ 30 പേരുടെ ലിസ്റ്റുകളാണ് പുറത്തുവിട്ടത്.
ഒക്‌ടോബര്‍ 20ന് രാംഗ്രാഹ് മണ്ഡലത്തിലാവും യോഗി ആദിത്യനാഥിന്റെ ആദ്യപ്രചാരണം. അന്ന് രാംഗ്രാഹ്, കാരാകട്ട്, അര്‍വാല്‍ എന്നിവിടങ്ങളിലാണു പ്രചാരണം. 21ന് ജാമി, താരി, പാലിയഗഞ്ച് എന്നിവടങ്ങളിലെ മൂന്ന് റാലികളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃതുഞ്ജയ ഝാ പറഞ്ഞു. യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്‍ ഡിമാന്‍ഡാണുള്ളതെന്നും സഖ്യകക്ഷിയായ ജെഡിയു നേതാക്കളും അദ്ദേഹത്തെ പ്രചാരണത്തിനെത്തിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും
ബിജെപി സംസ്ഥാന പ്രസിഡന്റ് സഞ്ജയ് ജയ്‌സ്‌വാള്‍ പറഞ്ഞു. യുപിയിലെ ഹാഥ്‌റസില്‍ ദലിത് യുവതിയെ സവര്‍ണതാക്കൂര്‍ വിഭാഗക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പ്രധാന പ്രചാരണത്തിനു ബിജെപി രംഗത്തിറക്കുന്നതെന്നതും ശ്രദ്ധേയമാണ്.
'Massive' Demand for Campaigning, Adityanath to Address At least 18 Election Rallies in Bihar
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT