Sub Lead

തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ച് 10 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ച് 10 പേര്‍ മരിച്ചു
X

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച് 10 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. യുപി സ്വദേശികളായ ശബ്ദമാന്‍ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോച്ചിനുള്ളില്‍ യാത്രക്കാര്‍ ഭക്ഷണം പാചകം ചെയ്യാന്‍ ശ്രമിച്ചതാണ് തീപിടത്തത്തിന് കാരണമെന്നാണ് റിപോര്‍ട്ട്. ലഖ്‌നോ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ 5:15 നാണ് തീപിടിത്തമുണ്ടായത്. 63 പേരാണ് കോച്ചിലുണ്ടായിരുന്നത്. അരമണിക്കൂറിനുശേഷം സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ രാവിലെ 7.15 ഓടെ തീയണച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. തീപിടിത്തത്തില്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. തീ അണച്ചതായി അഗ്‌നിരക്ഷാസേന അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

അനധികൃതമായി കൊണ്ടുവന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നാണ് സ്വകാര്യ പാര്‍ട്ടി കോച്ചിലെ യാത്രക്കാര്‍ എത്തിയത്. 10 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിനായി സ്‌റ്റേഷനിലെത്തിയ മധുര ജില്ലാ കലക്ടര്‍ എം എസ് സംഗീത പറഞ്ഞു. റെയില്‍വേ ജീവനക്കാരും പോലിസും ഫയര്‍ ഫോഴ്‌സ് ജീവനക്കാരുമെല്ലാമാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരിച്ചവരുടെ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

നാഗര്‍കോവില്‍ ജങ്‌നില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ നമ്പര്‍ 16730 പുനലൂര്‍-മധുര എക്‌സ്പ്‌സിലെ പാര്‍ട്ടി കോച്ചാണ് കത്തിനശിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്ത പാര്‍ട്ടി കോച്ചില്‍ ഗ്യാസ് സിലിണ്ടര്‍ പോലുള്ള കത്തുന്ന വസ്തുക്കളൊന്നും കൊണ്ടുപോകാന്‍ അനുവാദമില്ല. കോച്ച് ഗതാഗത ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം. റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുന്നുണ്ട്.




Next Story

RELATED STORIES

Share it