- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഗണിതയും ചരിത്രവും ശാസ്ത്രവും ഇനി നിര്‍ബന്ധം'; അടിമുടി മാറാനൊരുങ്ങി യുപിയിലെ മദ്‌റസകള്‍
യുപി മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് (യുപിബിഎംഇ) ആണ് ഈ തീരുമാനത്തിനു പിന്നില്‍. നിലവില്‍ ഈ വിഷയങ്ങള്‍ ഐച്ഛികമാണ്. എന്നാല്‍ ഇനിമുതല്‍, സീനിയര്‍ സെക്കന്‍ഡറി തലം വരെ സിബിഎസ്ഇ പിന്തുടരുന്ന പാറ്റേണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയങ്ങള്‍ പഠിപ്പിക്കും.

ലഖ്‌നൗ: മദ്‌റസ വിദ്യാഭ്യാസം സ്‌കൂള്‍ വിദ്യാഭ്യാസത്തിന് തുല്ല്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍ പ്രദേശിലെ അംഗീകൃത മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക ഗണിതം, ചരിത്രം, പ്രാഥമിക ശാസ്ത്രം, പൗരശാസ്ത്രം എന്നിവ നിര്‍ബന്ധമാക്കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ എന്‍സിഇആര്‍ടി കരിക്കുലം അനുസരിച്ച് നിര്‍ബന്ധിത വിഷയങ്ങളായി ഇവ പഠിപ്പിക്കും.
യുപി മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് (യുപിബിഎംഇ) ആണ് ഈ തീരുമാനത്തിനു പിന്നില്‍. നിലവില്‍ ഈ വിഷയങ്ങള്‍ ഐച്ഛികമാണ്. എന്നാല്‍ ഇനിമുതല്‍, സീനിയര്‍ സെക്കന്‍ഡറി തലം വരെ സിബിഎസ്ഇ പിന്തുടരുന്ന പാറ്റേണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയങ്ങള്‍ പഠിപ്പിക്കും.
കാമില്‍ (ബിരുദം), ഫാസില്‍ (ബിരുദാനന്തര ബിരുദം) വിദ്യാര്‍ഥികളുടെ അവസാന വര്‍ഷ പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ ഓഫ്‌ലൈന്‍ മോഡില്‍ നടത്താനും ബോര്‍ഡ് തീരുമാനിച്ചു. 'ഇന്നത്തെ കാലഘട്ടത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആധുനിക വിഷയങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് പുതുതായി രൂപീകരിച്ച യുപി മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് രജിസ്ട്രാര്‍ ആര്‍ പി സിങ് അഭിപ്രായപ്പെട്ടു.
തുടക്കം മുതല്‍ സീനിയര്‍ സെക്കന്‍ഡറി തലം വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും ഈ വിഷയങ്ങള്‍ ഇപ്പോള്‍ സിബിഎസ്ഇ പാറ്റേണില്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളിലൂടെ പഠിപ്പിക്കും. സാമൂഹിക അകലം, ശുചിത്വം, മാസ്‌ക് ധരിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോളുകള്‍ക്കിടയില്‍ മൂന്നാം വര്‍ഷ കാമില്‍ വിദ്യാര്‍ഥികളുടെയും 14,000 മുതല്‍ 15,000 വരെ വരുന്ന രണ്ടാം വര്‍ഷ ഫാസില്‍ വിദ്യാര്‍ത്ഥികളുടെയും പരീക്ഷകള്‍ ഓഫ്‌ലൈന്‍ മോഡില്‍ നടത്തും.
യുപി മദ്‌റസ വിദ്യാഭ്യാസ ബോര്‍ഡ് (യുപിബിഎംഇ) ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍, പാസ്‌പോര്‍ട്ട് പരിശോധന, മറ്റ് ഡിജിറ്റല്‍ ജോലികള്‍ എന്നിവയ്ക്കായി ഒരു പ്രത്യേക ഐടി സെല്‍ സ്ഥാപിക്കാനും തീരുമാനിച്ചു.സിലബസ് കമ്മിറ്റി, അഫിലിയേഷന്‍ കമ്മിറ്റി, പരീക്ഷാ കമ്മിറ്റി, റിസല്‍ട്ട് സമിതി, എന്നിവ എത്രയും വേഗം രൂപീകരിക്കാനും തീരുമാനിച്ചു.
2017ല്‍, മദ്‌റസ കരിക്കുലം പരിഷ്‌കരിക്കുന്നതിനൊപ്പം ഉര്‍ദുവില്‍ ആധുനികവും നിലവാരമുള്ളതുമായ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ അവതരിപ്പിക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയും 2018-19 അക്കാദമിക് സെഷനില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു.
അതേസമയം, മത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ഗൂഢശ്രമങ്ങളാണ് മദ്‌റസ കരിക്കുല പരിഷ്‌ക്കരണമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.ഉത്തര്‍പ്രദേശില്‍ ഏകദേശം 16,000ത്തോളം മദ്‌റസകളാണുള്ളത്.
RELATED STORIES
റെജാസിനെതിരെ യുഎപിഎ ചുമത്തി
15 May 2025 3:51 PM GMTട്രംപ് ആല്‍ഫാ മെയ്ലാണ്; പക്ഷെ, നമ്മുടെ പ്രധാനമന്ത്രി ആല്‍ഫാ...
15 May 2025 3:24 PM GMT''കേണല്‍ സോഫിയ ഖുറൈശി ബെല്‍ഗാമിന്റെ മരുമകള്‍'';ബിജെപി മന്ത്രിക്കെതിരെ...
15 May 2025 3:08 PM GMTവിവാഹം കഴിക്കാന്‍ തയ്യാറെന്ന് പീഡനക്കേസിലെ 'പ്രതിയും ഇരയും'; പരസ്പരം...
15 May 2025 2:47 PM GMTതുര്‍ക്കിയിലെ കമ്പനിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്ക്
15 May 2025 2:11 PM GMTയുവ അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന് ദാസ് പിടിയില്‍
15 May 2025 1:46 PM GMT