Sub Lead

തുണിമില്ല് ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം: സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍

തുണിമില്ല് ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം:   സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍
X

ഖാര്‍ഗോണ്‍: സ്വകാര്യ തുണിമില്ലിലെ ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ വച്ചാണ് മേധാ പട്കര്‍ ഉള്‍പ്പെ 360 പേരെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ഭൂമിയില്‍ പന്തല്‍ കെട്ടി സമരം നടത്തിയെന്നാരോപിച്ച് സമരപ്പന്തല്‍ പൊളിച്ചുനീക്കിയാണ് വൈകീട്ടോടെ അറസ്റ്റ് ചെയ്തുനീക്കിയത്. അനുമതിയില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പോലിസ് പറഞ്ഞു. തുണി മില്ല് സ്ഥാപനം വിറ്റതായും എന്നാല്‍ അടച്ചുപൂട്ടുന്നതിനുമുമ്പ് അവിടെ ജോലി ചെയ്തവരെ പുനര്‍ നിയമിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലുമാണ് സമരം നടത്തുന്നതെന്ന് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞു. പ്രതിഷേധം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് സമരം നടത്തുന്നതെന്നും സ്ഥലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കാസറവാദ് തഹസില്‍ദാര്‍ നോട്ടീസ് നല്‍കി 48 മണിക്കൂര്‍ കഴിഞ്ഞാണ് നടപടിയെടുത്തതെന്നും ഖാര്‍ഗോണ്‍ പോലിസ് സൂപ്രണ്ട് ശൈലേന്ദ്ര സിങ് ചൗഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമരക്കാര്‍ വിട്ടുവീഴ്ച ചെയ്യാതെ മേധാ പട്കറിനു കീഴില്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് 360ഓളം തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ഒരു ജാമ്യ ബോണ്ട് പൂരിപ്പിക്കാന്‍ മേധാ പട്കര്‍ വിസമ്മതിച്ചതിനാല്‍ നര്‍മ്മദ താഴ് വരയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിച്ചതായും പോലിസ് പറഞ്ഞു.

Medha Patkar, 350 Workers Arrested For Protest At Madhya Pradesh Cloth Mill





Next Story

RELATED STORIES

Share it