- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീഡിയ വണ്‍ വിലക്ക്: കെയുഡബ്ല്യൂജെ കക്ഷി ചേര്‍ന്നു
മീഡിയവണ്‍ തൊഴിലാളികള്‍ക്കു വേണ്ടിയാണ് യൂണിയന്റെ ഇടപെടല്‍. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് അഡ്വ. ജെയ്ജു ബാബു മുഖേന സമര്‍പ്പിച്ച ഹരജിയില്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: മീഡിയ വണ്‍ ചാനല്‍ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈക്കോടതിയില്‍ തുടരുന്ന കേസില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കക്ഷിചേര്‍ന്നു. മീഡിയവണ്‍ തൊഴിലാളികള്‍ക്കു വേണ്ടിയാണ് യൂണിയന്റെ ഇടപെടല്‍. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതുമാണെന്ന് അഡ്വ. ജെയ്ജു ബാബു മുഖേന സമര്‍പ്പിച്ച ഹരജിയില്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ അന്യായ നടപടി തൊഴിലാളികളുടെ ജീവിതത്തെയും അന്തസിനെയും ബാധിക്കുന്നതാണെന്നും ഹരജിയില്‍ കുറ്റപ്പെടുത്തി. സമാന ആവശ്യവുമായി എഡിറ്റര്‍ പ്രമോദ് രാമന്റെ നേതൃത്വത്തില്‍ മീഡിയ വണ്‍ ജീവനക്കാര്‍ പ്രത്യേകമായും ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഭരണകൂടത്തിന്റെ ശ്രമം ഭരണഘടനയോടുള്ള വെല്ലുവിളിയും ജനാധിപത്യം തന്നെ ഇല്ലാതാക്കുന്ന നടപടിയുമാണെന്നും വിലക്കിനെതിരേ ജനകീയ വികാരം ഉയര്‍ത്താന്‍ യൂണിയന്‍ ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അറിയിച്ചു.
RELATED STORIES
രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിച്ച് യുവാവ് (വീഡിയോ)
29 March 2025 12:58 AM GMTഐപിഎല്‍; ആര്‍സിബി ഒന്നാമത്; ചെപ്പോക്കില്‍ ചെന്നൈ വീണു
28 March 2025 6:11 PM GMTമ്യാന്മാറില് ഭൂചലനം; 144 പേര് കൊല്ലപ്പെട്ടു; 731 പേര്‍ക്ക് പരിക്ക്
28 March 2025 6:00 PM GMTപാലക്കാട് വാണിയംകുളത്ത് സ്കൂള്‍ ചുറ്റുമതിലിനുള്ളില്‍ നിന്ന് 26 അണലി...
28 March 2025 5:53 PM GMTരാമനവമി ഘോഷയാത്രാ സംഘര്‍ഷം; ബംഗാളിലെ മോത്തബാരിയില്‍ നിരോധനാജ്ഞ
28 March 2025 4:35 PM GMTറമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്‍ഡ് മോസ്ക് പൂട്ടിയിട്ട് ...
28 March 2025 4:00 PM GMT