Sub Lead

മോദിയുടെ 'ആന്ദോളന്‍ ജീവി' ആക്ഷേപം: ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി മീന കന്ദസാമി

മോദിയുടെ ആന്ദോളന്‍ ജീവി ആക്ഷേപം: ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി മീന കന്ദസാമി
X

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്‍മേലുള്ള പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സമരക്കാരെ 'ആന്ദോളന്‍ ജീവി'(സമര ജീവികള്‍) എന്ന് ആക്ഷേപിച്ചതിനെതിരേ ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി മീന കന്ദസാമിയുടെ പ്രതിഷേധം. ട്വിറ്റര്‍ പ്രൊഫൈലില്‍ തന്റെ പേരിനുമുമ്പില്‍ 'ആന്ദോളന്‍ ജീവി'യെന്ന് ചേര്‍ത്താണ് ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ മീന കന്ദസ്വമി പ്രതികരിച്ചത്. ഇത്തരത്തില്‍ നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ചിലരാവട്ടെ ബിജെപി അനുഭാവികള്‍ 'അപോളജി ജീവി' (മാപ്പ് ജീവി) ആണെന്നായിരുന്നു പരിഹസിക്കുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരേ സമരത്തിനിറങ്ങില്ലെന്ന് മാപ്പെഴുതി നല്‍കിയ വിഡി സവര്‍ക്കറുടെ നടപടിയെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം. സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തി അപോളജി ജീവിയെന്ന് എഴുതിയ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് രാജ്യത്ത് പുതിയ ഒരു വിഭാഗം ആന്ദോളന്‍ ജീവികള്‍ രൂപമെടുത്തിട്ടുണ്ടെന്ന് ആക്ഷേപിച്ചത്. മോദിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക സംഘടനകളും രംഗത്തെത്തിയിരുന്നു.

Meena Kandasamy changes Twitter profile 'Andolan Jivi'

Next Story

RELATED STORIES

Share it