Sub Lead

മേഘാ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ച നിലയില്‍

മേഘാ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ച നിലയില്‍
X

പെരുമ്പാവൂര്‍: മേഘ ഗ്രൂപ്പ് കമ്പനി ജനറല്‍ മാനേജര്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ച നിലയില്‍. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍(29) ആണ് മരിച്ചത്. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപത്തെ മേഘ ആര്‍ക്കേഡിനു മുകളില്‍നിന്ന് വീണ് മരിച്ച നനിലയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. യുവാവ് തിങ്കളാഴ്ച ഓഫിസിലാണ് താമസിച്ചിരുന്നതെന്നാണ് റിപോര്‍ട്ട്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലിസ് അന്വേഷണം തുടങ്ങി.

Next Story

RELATED STORIES

Share it