Sub Lead

മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ വീണ്ടുംനീട്ടി; ഇത്തവണ നീട്ടിയത് മൂന്നു മാസത്തേക്ക്

പൊതു സുരക്ഷാ നിയമപ്രകാരം മൂന്നാം തവണയാണ് മെഹബൂബയുടെ തടങ്കല്‍ നീട്ടുന്നത്.

മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ വീണ്ടുംനീട്ടി; ഇത്തവണ നീട്ടിയത് മൂന്നു മാസത്തേക്ക്
X

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടി. പൊതു സുരക്ഷാ നിയമപ്രകാരം മൂന്നാം തവണയാണ് മെഹബൂബയുടെ തടങ്കല്‍ നീട്ടുന്നത്.

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ആഗസ്ത് അഞ്ചിനാണ് മറ്റു നേതാക്കള്‍ക്കൊപ്പം പിഡിപി നേതാവ് മെഹബൂബയെയും വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞ മാസം മുതല്‍ മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയിരുന്നു.

അതേസമയം, പീപ്പിള്‍ കോണ്‍ഫ്രന്‍സ് നേതാവ് സജ്ജാദ് ലോണിനെ ഇന്നലെ മോചിപ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായിരുന്ന ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഉമര്‍ അബ്ദുല്ലയെയും വിട്ടയച്ചിരുന്നു.

Share it