Sub Lead

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായില്ല; മെല്‍ബണില്‍ ലോക്ക് ഡൗണ്‍ നീട്ടി

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായില്ല; മെല്‍ബണില്‍ ലോക്ക് ഡൗണ്‍ നീട്ടി
X

മെല്‍ബണ്‍: കൊവിഡ് 19 ഡെല്‍റ്റ വകഭേദം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആസ്‌ത്രേലിയയിലെ രണ്ട് പ്രധാന പട്ടണങ്ങളില്‍ ലോക്ക് ഡൗണ്‍ നീട്ടി. മെല്‍ബണില്‍ ലോക്ക് അഞ്ച് ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. നിയന്ത്രണങ്ങള്‍ നാളെ അര്‍ദ്ധരാത്രിയോടെ അവസാനിക്കില്ലെന്ന് വിക്ടോറിയ സ്‌റ്റേറ്റ് പ്രീമിയര്‍ ഡാനിയര്‍ ആന്‍ഡ്രൂസ് അറിയിച്ചു. മെല്‍ബണിലും സിഡ്‌നിയിലുമായി 12 ദശലക്ഷം ജനങ്ങളാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കഴിയുന്നത്. ഒരു മാസത്തോളമായി തുടരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് കൊവിഡ് ഡെല്‍റ്റ വകഭേദം തടയാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡിന്റെ ആരംഭഘട്ടത്തില്‍ 18 മാസത്തോളം സാമൂഹിക വ്യാപനം തടയുന്നതില്‍ ആസ്‌ത്രേലിയ വിജയിച്ചിരുന്നു. എന്നാല്‍, ഒരു ദിവസം 100 പുതിയ കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ മധ്യത്തോടെയാണ് ആസ്‌ത്രേലിയയില്‍ രണ്ടാം തരംഗം ആരംഭിച്ചത്. വിദേശ പൈലറ്റില്‍ നിന്നും സിഡ്‌നിയിലെ ഡ്രൈവര്‍ക്ക് രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Next Story

RELATED STORIES

Share it