- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്റണി ബ്ലിങ്കന്‍ പാഠം പഠിച്ചിട്ടുണ്ടെന്നാവുമെന്നാണ് പ്രതീക്ഷിക്കുന്നത്; ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ സന്ദേശം
ദോഹ: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തുന്നതിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ മൂന്നു മാസത്തെ അനുഭവങ്ങളില്‍നിന്ന് അദ്ദേഹം ചില പാഠങ്ങള്‍ പഠിച്ചിട്ടുണ്ടാകുമെന്നാണ്. ഗസയില്‍ ഞങ്ങളുടെ ജനതയ്ക്കുമേല്‍ അഭൂതപൂര്‍വമായ കൂട്ടക്കുരുതികളും യുദ്ധക്കുറ്റങ്ങളും നടത്തിയ സയണിസ്റ്റ് അധിനിവേശകരെ അന്ധമായി പിന്തുണച്ചും അവര്‍ പറഞ്ഞുപരത്തിയ നുണകള്‍ വിശ്വസിച്ചും അമേരിക്ക ചെയ്ത അബദ്ധങ്ങളുടെ വ്യാപ്തിയും ബ്ലിങ്കന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഇത്തവണ അദ്ദേഹത്തിന്റെ സന്ദര്‍ശന ലക്ഷ്യം മുഴുവന്‍ ഫലസ്തീന്‍ മണ്ണിലെയും അധിനിവേശം അവസാനിപ്പിക്കുന്നതിലേക്കുള്ള നടപടിയെന്ന നിലയില്‍ ഗസയിലെ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുന്നതിനും ഊന്നല്‍ നല്‍കിയാണെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
അതേസമയം, മേഖലയുടെ ഭാവിയും സ്ഥിരതയും ഫലസ്തീന്‍ വിഷയവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്നും ഫലസ്തീന്‍ പ്രശ്‌നം അവഗണിക്കാനാവാത്തതാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ ഞങ്ങളുടെ സഹോദരന്മാര്‍ പ്രകടിപ്പിക്കണമെന്നും ഞങ്ങള്‍ അഭിലഷിക്കുന്നു. ഞങ്ങളുടെമേല്‍ ആക്രമണപരമായി തുടരുന്ന നിന്ദ്യമായ അധിനിവേശം ഫലസ്തീന്‍ ജനതയ്ക്കും അവരുടെ ധീരോദാത്തമായ ചെറുത്തുനില്‍പ്പ് മുന്നേറ്റങ്ങള്‍ക്കും അംഗീകരിക്കാനാവില്ല. അധിനിവേശ ശക്തികള്‍ അടിച്ചേല്‍പ്പിച്ച ആയിരക്കണക്കിന് കൂട്ടക്കൊലകളുടെയും അതിദാരുണമായ നശീകരണ പ്രവര്‍ത്തനങ്ങളുടെയും ഫലമായി അനേകായിരങ്ങളുടെ രക്തം ചിന്തിയ ജനതയാണ് ഫലസ്തീനികള്‍. ഖുദ്‌സ് തലസ്ഥാനമായി സ്വതന്ത്രവും സമ്പൂര്‍ണ പരമാധികാരമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രം നേടിയെടുക്കും വരെ നമ്മുടെ ജനതയ്ക്ക് സുരക്ഷിതത്വവും സുസ്ഥിരതയും വിമോചനവും കൈവരിക്കാനാവില്ല.
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT