- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മില്‍മ ചെയര്മാന് പി എ ബാലന് അന്തരിച്ചു

തൃശ്ശൂര്‍: മില്‍മ ചെയര്‍മാനും സ്ഥാപന നേതാക്കളിലൊരാളുമായ തൃശൂര്‍ അവിണിശ്ശേരി സ്വദേശി പി എ ബാലന്(74) അന്തരിച്ചു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഏറെ നാളായി ചികല്‍സയിലായിരുന്നു. 45 വര്‍ഷത്തിലേറെയായി സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പി എ ബാലന് 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 6 വര്‍ഷം മില്‍മയുടെ എറണാകുളം മേഖലാ യൂനിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1980ല്‍ മില്‍മയുടെ രൂപീകരണത്തിന് മുമ്പ് തന്നെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനു വേണ്ടി രൂപീകരിച്ച സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന് ഭാരവാഹിയായിരുന്നു.
3000ലേറെ ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും 3000 കോടിയിലേറെ വിറ്റുവരവുമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മില്‍മയെ വളര്‍ത്തുന്നതില്‍ ബാലന്റെ പങ്ക് നിസ്തുലമാണ്.കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, അഖില കേരള എഴുത്തച്ഛന് സമാജം സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂനിയന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2013ല്‍ ഇന്ത്യന്‍ എക്കണോമിക് ആന്റ് റിസര്‍ച്ച് അസോസിയേഷന്റെ ലീഡിങ് മില്‍ക്ക് എന്റര്‍പ്രണര്‍ പുരസ്കാരവും 2008ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നേരത്തേ പെരിഞ്ചേരി എഎല്‍പി സ്കൂള്‍ അധ്യാപകനായിരുന്നു.
ഭാര്യ: റിട്ട. കെഎസ്എഫ്ഇ ഉദ്യോഗസ്ഥ വാസന്തി ദേവി. മക്കള്‍: രഞ്ജിത്ത് ബാലന്(തിരുവനന്തപുരം ടെക്നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഐടി വ്യവസായി), രശ്മി ഷാജി. മരുമക്കള്‍: ഷാജി ബാലകൃഷ്ണന്(ദുബയ്), മഞ്ജു രഞ്ജിത്ത്. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് നടക്കും.
Milma chairman P A Balan passed away
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMTഅഫ്ഗാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി ചൈനീസ് പ്രതിനിധി സംഘം
3 July 2025 3:17 PM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMTബിജെപി നേതാവിന്റെ മകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ...
3 July 2025 2:58 PM GMT