Sub Lead

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍: സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം-ജമാഅത്തെ ഇസ്‌ലാമി

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍: സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം-ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളെ കുറിച്ച് സംശയങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമപദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ വസ്തുതകള്‍ ജനങ്ങളോട് വ്യക്തമാക്കാത്തത് ദുരൂഹമാണ്. വസ്തുതകള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ സാമുദായിക സ്പര്‍ധയ്ക്കും വര്‍ഗീയ ധ്രുവീകരണത്തിനും ആക്കം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ വഴിവിട്ട് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു എന്ന് ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം സംഘപരിവാര്‍ നടത്തുകയും സര്‍ക്കാറും ന്യൂനപക്ഷ ക്ഷേമവകുപ്പും മന്ത്രിയുമടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്യുന്നു.

മുസ്‌ലിം ന്യൂനപക്ഷത്തിന് ഏകപക്ഷീയമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണം ഇതിനകം തന്നെ മറ്റു മതസമുദായങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദുരൂഹത ഒഴിവാക്കാന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച ധവളപത്രം പുറത്തിറക്കി ജനങ്ങളോട് യാഥാര്‍ഥ്യം തുറന്നുപറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. വകുപ്പുമന്ത്രിക്കെതിരേ ആരോപണം ഉന്നയിക്കപ്പെട്ടിട്ടും സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് യഥാസമയം മറുപടി പറയാറുള്ള മുഖ്യമന്ത്രി തുടരുന്ന നിസ്സംഗത വര്‍ഗീയ ചേരിതിരിവിന് സഹായകമാവുന്നതായും എം ഐ അബ്ദുല്‍ അസീസ് വ്യക്തമാക്കി.

Minority Welfare Schemes: State Government should issue White Paper: Jamaath-e-Islami

Next Story

RELATED STORIES

Share it