Sub Lead

സ്ത്രീവിദ്വേഷികളായ മതഭ്രാന്തര്‍ കഠിന ശിക്ഷ അര്‍ഹിക്കുന്നു: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

ഇസ്ലാമോഫോബിക് ഹിന്ദുത്വ മതഭ്രാന്തന്മാര്‍ മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണെന്നും ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും മെഹറുന്നിസ ഖാന്‍ ആവശ്യപ്പെട്ടു.

സ്ത്രീവിദ്വേഷികളായ മതഭ്രാന്തര്‍ കഠിന ശിക്ഷ അര്‍ഹിക്കുന്നു: വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്
X

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ മുസ്‌ലിം വനിതാ ആക്റ്റീവിസ്റ്റുകളെ വില്‍പ്പനയ്ക്കു വച്ച സുല്ലി ഡീല്‍ ആപ്പില്‍ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് (ഡബ്ല്യുഐഎം) ദേശീയ പ്രസിഡന്റ് മെഹറുന്നിസ ഖാന്‍ കടുത്ത ദുഖവും അമര്‍ഷവും പ്രകടിപ്പിച്ചു.

മനുവാദി ഹിന്ദുത്വ വര്‍ഗീയവാദികള്‍ ഒഴികെയുള്ള എല്ലാ പരിഷ്‌കൃത സമൂഹങ്ങളും സ്ത്രീകളേയും അമ്മയേയും സഹോദരിയേയും മകളേയും ബഹുമാനിക്കുന്നു. ഇസ്ലാമോഫോബിക് ഹിന്ദുത്വ മതഭ്രാന്തന്മാര്‍ മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം നിന്ദ്യമാണെന്നും ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും മെഹറുന്നിസ ഖാന്‍ ആവശ്യപ്പെട്ടു. മാനവിക വിരുദ്ധമായ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്താല്‍ അപരിഷ്‌കൃത മൃഗങ്ങളാല്‍ ഭരിക്കപ്പെടുന്ന ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളും ശാരീരിക ആക്രമണവും ആള്‍ക്കൂട്ട കൊലകളും പതിവായിരിക്കുകയാണ്.

ഇപ്പോള്‍ അവര്‍ ഈ അപ്ലിക്കേഷനിലൂടെ ഒരു പുതിയ രീതിയിലുള്ള ദുരുപയോഗമാണ് നടത്തുന്നത്. മുസ്‌ലിംകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും 2014 മുതല്‍ ഫലഭൂയിഷ്ഠമായ രാജ്യമായി ഇന്ത്യ മാറിയതായും കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ തന്നെ സംരക്ഷണം ഒരുക്കുകയാണെന്നും അവര്‍ ആരോപിച്ചു.

കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം, അവരെ മാലയിട്ട് പ്രത്യേക പദവികള്‍ നല്‍കുകയാണ്. ഈ കുറ്റവാളികള്‍ അനുഭവിക്കുന്ന പരിരക്ഷ കൂടുതല്‍ നിഷ്ഠൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ ഹിന്ദു മതഭ്രാന്തന്‍മാരെ പ്രേരിപ്പിക്കുകയാണ്.

ആര്‍എസ്എസ് അല്ലാത്ത രാജ്യത്തെ ഭൂരിപക്ഷം വരുന്ന യഥാര്‍ത്ഥ ഹിന്ദുക്കള്‍ ഈ സാമൂഹിക വിരുദ്ധ മതഭ്രാന്തന്മാരുടെ സ്ത്രീ വിദ്വേഷ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി വരുന്നില്ലെങ്കില്‍, നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ സ്വഭാവം നഷ്ടപ്പെടും. അതിനാല്‍, ഈ രാജ്യം സൗഹാര്‍ദപരവും സമാധാനപരവുമായി തുടരാന്‍ ആഗ്രഹിക്കുന്ന എല്ലാവരും അധാര്‍മിക മതഭ്രാന്തു മൂത്ത സര്‍ക്കാരിന്റെ ഭരണം എത്രയും വേഗം അവസാനിപ്പിക്കാന്‍ മുന്നോട്ട് വരണമെന്നും മെഹറുനിസ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it