Sub Lead

റോഡ് നിര്‍മാണത്തിലെ അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍

റോഡ് നിര്‍മാണത്തിലെ അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍
X

റായ്പൂര്‍: റോഡ് നിര്‍മാണത്തിലെ അഴിമതി റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കരാറുകാരന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ പ്രശസ്ത യുവമാധ്യമപ്രവര്‍ത്തകനായ മുകേഷ് ചന്ദ്രാകര്‍ (33) ആണ് കൊല്ലപ്പെട്ടത്. ജനുവരി ഒന്നിന് കാണാതായ മുകേഷിന് വേണ്ടി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കരാറുകാരനായ സുരേഷ് ഒളിവിലാണെന്ന് പോലിസ് അറിയിച്ചു.

ബീജാപൂരില്‍ റോഡ് നിര്‍മിക്കുന്ന കരാറുകാരനായ സുരേഷാണ് മുകേഷിന് അവസാനമായി ഫോണ്‍ ചെയ്തതെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ വന്നതിന് ശേഷം പുറത്തുപോയ മുകേഷിനെ പിന്നെയാരും കണ്ടില്ല. മുകേഷ് തിരികെ എത്താത്തതിനെ തുടര്‍ന്ന് സഹോദരന്‍ യുഗേഷാണ് പോലിസില്‍ പരാതി നല്‍കിയത്. യുഗേഷും മാധ്യമപ്രവര്‍ത്തകനാണ്.

മുകേഷിന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ സുരേഷിന്റെ വീട്ടിലായിരുന്നു എന്നുഅന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. പുതിയ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടുമൂടിയ നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്.

മാവോവാദി സ്വാധീനമുള്ള ബീജാപൂര്‍ പ്രദേശത്തു നിന്നുള്ള വാര്‍ത്തകള്‍ എന്‍ഡിടിവി അടക്കമുള്ള ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നത് മുകേഷായിരുന്നു. 2021ല്‍ മാവോവാദികള്‍ പിടികൂടിയ സുരക്ഷാ സൈനികനെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുകേഷായിരുന്നു. മുകേഷിന്റെ മധ്യസ്ഥ ചര്‍ച്ച അംഗീകരിച്ച മാവോവാദികള്‍ സൈനികനെ വിട്ടുനല്‍കിയിരുന്നു.


ബന്ദി മോചന ചര്‍ച്ചയുടെ കാലത്തെ ചിത്രം

Next Story

RELATED STORIES

Share it