- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിസ്ത്രിയും ജഹാംഗീറും സീറ്റ് ബെല്റ്റ് ധരിച്ചിരുന്നില്ല, കാര് 20 കി.മീ പിന്നിട്ടത് ഒമ്പത് മിനിറ്റില്; സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് പോലിസ്
ഉച്ചയ്ക്ക് 2.21 നാണ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഡംബര കാര് ചാരോടി ചെക്പോസ്റ്റ് പിന്നിടുന്നത്. സൂര്യ നദിയുടെ കുറുകെയുടെ പാലത്തില് വച്ച് 2.30നാണ് അപകടം നടക്കുന്നത്. ചെക്പോസ്റ്റില് നിന്ന് 20 കിലോ മീറ്റര് ദൂരെയാണിത്. ഇതില് നിന്നാണ് ഒന്പതു മിനിറ്റില് 20 കിലോമീറ്റര് ഇവര് പിന്നിട്ടതായി പോലിസ് മനസിലാക്കിയത്.
മുംബൈ: ടാറ്റ സണ്സ് മുന് ചെയര്മാന് സൈറസ് മിസ്ത്രിയുടെ മരണത്തിലേയ്ക്ക് നയിച്ച കാറപകടത്തിന് കാരണം അമിത വേഗമെന്ന് പോലിസ്. സൈറസ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഢംബര കാര് ഒന്പതു മിനിറ്റില് 20 കിലോമീറ്റര് മറികടന്നതായി പ്രാഥമിക അന്വേഷണത്തില് കണ്ടെത്തിയതായി പോലിസ് വ്യക്തമാക്കി. ഗുജറാത്ത് അതിര്ത്തിയിലെ പാല്ഘറിലെ ചരോട്ടി ചെക്ക് പോസ്റ്റ് കഴിഞ്ഞപ്പോഴുള്ള കാറിന്റെ വേഗതയാണ് പോലിസ് കണ്ടെത്തിയത്. സൈറസ് മിസ്ത്രിയും സഹയാത്രികരും സീറ്റ് ബല്റ്റ് ധരിച്ചിരുന്നില്ലെന്നും അന്വേഷണത്തില് വ്യക്തമായി.
ഉച്ചയ്ക്ക് 2.21 നാണ് മിസ്ത്രി സഞ്ചരിച്ചിരുന്ന ആഡംബര കാര് ചാരോടി ചെക്പോസ്റ്റ് പിന്നിടുന്നത്. സൂര്യ നദിയുടെ കുറുകെയുടെ പാലത്തില് വച്ച് 2.30നാണ് അപകടം നടക്കുന്നത്. ചെക്പോസ്റ്റില് നിന്ന് 20 കിലോ മീറ്റര് ദൂരെയാണിത്. ഇതില് നിന്നാണ് ഒന്പതു മിനിറ്റില് 20 കിലോമീറ്റര് ഇവര് പിന്നിട്ടതായി പോലിസ് മനസിലാക്കിയത്.
കാറിന്റെ അമിതവേഗതയും ഓവര്ടേക്ക് ചെയ്യുമ്പോള് കണക്കുകൂട്ടല് തെറ്റിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില് വ്യക്തമായതെന്ന് പോലിസ് വ്യക്തമാക്കി. അപകടത്തില് മരിച്ച രണ്ടു പേരും സീറ്റ് ബെല്റ്റുകള് ധരിച്ചിരുന്നില്ല.
സൈറസ് മിസ്ത്രിയും ജഹാംഗീര് ബിന്ഷാ പന്ഡോളും വാഹനത്തിന്റെ പിന്സീറ്റിലാണ് യാത്ര ചെയ്തിരുന്നത്. അനഹിത പന്ഡോളായിരുന്നു കാറോടിച്ചിരുന്നത്. ഒരു സ്ത്രീയാണ് വാഹനം ഒടിച്ചിരുന്നതെന്നും ഇടതുവശത്ത് കൂടി അമിത വേഗതയില് മറ്റൊരു വാഹനത്തെ മറികടക്കാന് ശ്രമിച്ചതോടെ കാറ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും സംഭവത്തിന്റെ ദൃക്സാക്ഷി പറഞ്ഞുവെന്നും പോലിസ് അറിയിച്ചു.
അഹമ്മദാബാദില്നിന്ന് മുംബൈയിലേക്ക് വരുന്ന വഴി ഞായറാഴ്ച ഉച്ചക്ക് ശേഷം പാല്ഘര് ജില്ലയിലെ ചറോട്ടി നാകയില്വെച്ചായിരുന്നു അപകടം. സൈറസ് മിസ്ത്രിയും കുടുംബ സുഹൃത്തുക്കളായ മുംബൈ ബ്രീച്ച് കാന്ഡി ആശുപത്രിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പന്ഡോള്, ഇവരുടെ ഭര്ത്താവും ജെ എം ഫിനാന്ഷ്യല് പ്രൈവറ്റ് ഇക്വിറ്റി മാനേജിങ് ഡയറക്ടറുമായ ഡാരിയസ് പന്ഡോള്, ജഹാംഗീര് ബിന്ഷാ പന്ഡോള് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതില് സൈറസ് മിസ്ത്രിയും ജഹാംഗീര് ബിന്ഷാ പന്ഡോളും അപകടസ്ഥലത്തു തന്നെ മരിച്ചു.
മുംബൈയില്നിന്ന് 135 കിലോമീറ്റര് അകലെ സൂര്യ നദിയിലെ പാലത്തിന്റെ ഡിവൈഡറിലേക്കിടിച്ചുകയറിയ കാര് കൈവരിയിലിടിച്ചാണ് നിന്നത്. അതിവേഗത്തിലായിരുന്ന കാറിന്റെ മുന്ഭാഗം അപകടത്തില് പൂര്ണമായി തകര്ന്നു. എയര്ബാഗുകള് തുറന്നെങ്കിലും സൈറസ് മിസ്ത്രിയുടെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ അനഹിതയെയും ഡാരിയസിനെയും വാപിയിലെ ആശുപത്രിയില് പ്രഥമശുശ്രൂഷ നല്കിയശേഷം വ്യോമമാര്ഗം മുംബൈയിലെ റിലയന്സ് ആശുപത്രിയിലെത്തിച്ചു.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്ഥിയുടെ മരണം; മൂന്ന് സഹപാഠികള് അറസ്റ്റില്
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMT