- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മിസോറം മന്ത്രി
ജനസംഖ്യപരമായി പിന്നാക്കം നില്ക്കുന്ന മിസോറാമിലെ സമുദായങ്ങള്‍ക്കിടെയില്‍ ജനംസഖ്യ വര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രി റോബര്‍ട്ട് റോമാവ്യ ധന സഹായം പ്രഖ്യാപിച്ചത്.

ഐസ്വാള്‍: ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മിസോറം മന്ത്രി. ജനസംഖ്യപരമായി പിന്നാക്കം നില്ക്കുന്ന മിസോറാമിലെ സമുദായങ്ങള്‍ക്കിടെയില്‍ ജനംസഖ്യ വര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രി റോബര്‍ട്ട് റോമാവ്യ ധന സഹായം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രണത്തിന് നടപടികള്‍ സ്വീകരിക്കുമ്പോഴാണ് മിസോറാമില്‍ മന്ത്രി വ്യത്യസ്ഥമായ പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
തന്റെ മണ്ഡലത്തില്‍ മാത്രമുള്ള കുടുംബങ്ങള്‍ക്കാണ് സമ്മാനം നല്‍കുകയെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പണത്തൊടൊപ്പം ഒരു സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും.
മിസോറാമിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഫാദേഴ്സ് ഡേയിലാണ് മന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സമ്മാനത്തുക മന്ത്രിയുടെ മകന് നിയന്ത്രിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് നല്‍കുക.
അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് മിസോറം. 52 പേരാണ് ചതുരസ്ര കിലോ മീറ്ററിലെ ജന സാന്ദ്രത. വന്ധ്യത നിരക്കും മിസോറം ജനസംഖ്യയുടെ വളര്‍ച്ച നിരക്ക് കുറയ്ക്കുന്നതും ഗുരുതര ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി മുന്നോട്ടുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.
RELATED STORIES
എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTകാന്‍സര്‍ സാധ്യതയുള്ള ആളുടെ ബീജം 67 കുട്ടികളെ ഗര്‍ഭം ധരിക്കാന്‍...
28 May 2025 5:47 PM GMT''മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങളില്‍ നടപടിയില്ല''; കര്‍ണാടക...
28 May 2025 4:24 PM GMTകന്നട ഭാഷയുടെ ഉത്ഭവം തമിഴില്‍ നിന്ന്; 'വാക്കുകള്‍ സ്നേഹത്തിന്റെ...
28 May 2025 3:37 PM GMT299 കുട്ടികളെ പീഡിപ്പിച്ച ഡോക്ടര്‍ക്ക് 20 വര്‍ഷം തടവ്
28 May 2025 3:10 PM GMT