Sub Lead

പെരുമാറ്റ ചട്ടലംഘനം: മോദിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പെരുമാറ്റ ചട്ടലംഘനം: മോദിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ചുള്ള പരാതിയില്‍ നരേന്ദ്രമോദിയുടെ വാട്‌സ്ആപ്പ് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമീഷന്‍. വികസിത് ഭാരത് എന്ന പേരില്‍ വാട്‌സ് ആപ് വഴി ജനങ്ങളിലേക്ക് നല്‍കിയ സന്ദേശമാണ് തടഞ്ഞത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മോദി പ്രചരണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി ചണ്ഡീഗഢ് റിട്ടേണിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു വികസിത ഭാരതം എന്ന തലക്കെട്ടില്‍ മോദിയുടെ കത്ത് വാട്‌സാപ്പില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചത്. വിദേശത്തുള്ള പൗരന്മാര്‍ക്കടക്കം കൂട്ടസന്ദേശമെത്തിയത് വ്യക്തിവിവര സുരക്ഷാപ്രശ്‌നവും ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ചണ്ഡീഗഢ് സ്വദേശി മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമീഷന്‍ സജ്ജമാക്കിയ സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കിയത്. പ്രഥമദൃഷ്ട്യാ മോദിയുടേത് പെരുമാറ്റ ചട്ടലംഘനമാണെന്ന് ചണ്ഡീഗഢ് റിട്ടേണിങ് ഓഫിസര്‍ വിനയ് പ്രതാപ് സിങ് കണ്ടെത്തുകയായിരുന്നു. ചണ്ഡീഗഢിലെ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയാണ് പരാതി പരിശോധിച്ചത്.

Next Story

RELATED STORIES

Share it