Sub Lead

യുപിയില്‍ ബലാല്‍സംഗം ചെയ്ത പ്രതിയെ ഇരയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

യുപിയില്‍ ബലാല്‍സംഗം ചെയ്ത പ്രതിയെ ഇരയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ ഇരയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശ് ഉന്നാവോ ജില്ലയിലെ ദാഹി പോലിസ് സര്‍ക്കിള്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഈ സമയം കൃഷിയാവശ്യത്തിനായി വയലില്‍ പോയിരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ഇയാളെ കുടുംബാംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലിസ് സ്ഥലത്തെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ദാഹി പോലിസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനും മര്‍ദ്ദിച്ചതിനും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it