Sub Lead

മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്

മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക്
X

മൂന്നാര്‍: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ വിവിധ പ്രദേശങ്ങളിലെ താപനില പൂജ്യം ഡിഗ്രി വരെയായി. ചൊവ്വാഴ്ച പുലര്‍ച്ചെ മാട്ടുപ്പട്ടി ചെണ്ടുവരയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. മൂന്നാര്‍ ടൗണ്‍, ലക്ഷ്മി എസ്‌റ്റേറ്റ്, ദേവികുളം എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെടുന്നത് ഇവിടങ്ങളിലാണ്.

Next Story

RELATED STORIES

Share it