Sub Lead

ആദ്യദിനം തന്നെ 80ല്‍ അധികം വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ പ്രതിഷേധം

ഡല്‍ഹി മുംബൈ,ചെന്നൈ,ബംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങിലാണ് സര്‍വീസ് റദ്ദാക്കിയത്. 80 കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് റിപോര്‍ട്ട് ചെയ്യുന്നത്.

ആദ്യദിനം തന്നെ 80ല്‍ അധികം  വിമാനങ്ങള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ പ്രതിഷേധം
X

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ മൂലം ആഭ്യന്തരവിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും ഇന്ന് നിരവധി സര്‍വീസ് റദ്ദാക്കി. ഡല്‍ഹി മുംബൈ,ചെന്നൈ,ബംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങിലാണ് സര്‍വീസ് റദ്ദാക്കിയത്. 80 കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് റിപോര്‍ട്ട് ചെയ്യുന്നത്.

വിമാനം റദ്ദാക്കിയതിനെ കുറിച്ച് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു യാത്രക്കാര്‍ പറഞ്ഞു. അവസാനനിമിഷം വരെ ഇതേക്കുറിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പറഞ്ഞു. ടെര്‍മിനല്‍ മൂന്നില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ ഉയര്‍ത്തിയത്. വിമാനസര്‍വീസ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു.

സമാനമായ സാഹചര്യം തന്നെയാണ് മുംബൈ ഛത്രപതിശിവജി എയര്‍പോര്‍ട്ടിലും കാണാന്‍ സാധിക്കുന്നത്. വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ് മുംബൈ. ഇന്ന് മാത്രം 50 ഓളം വിമാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തെര്‍മ്മല്‍ സ്‌ക്രീനിങ്, ആരോഗ്യസേതു ആപ്പ് എന്നിവ കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചത്. ഡല്‍ഹി യെയും മുംബൈയെയും കൂടാതെ ചെന്നൈ, ബംഗളൂരു, വിമാനത്താവളങ്ങളിലും ഗുവാഹത്തി, തുടങ്ങിയ വിമാനത്താവളത്തിലും സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് പ്രയാസമനുഭവിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് എല്ലാ വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയത്. രണ്ട് മാസങ്ങള്‍ക്ക്് ശേഷം ഇന്നായിരുന്നു വ്യോമഗതാഗതം പുനരാരംഭിച്ചത്.

ചെന്നൈ വിമാനത്താവളത്തിലും സമാനമായ അനുഭവം യാത്രക്കാക്കുണ്ടായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത വിമാനത്താവളം ഇതുവരെ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ അഗര്‍ത്തല, ദിബ്രുഗഡ്, സില്‍ചാര്‍, ഐസ്വാള്‍, ദിമാപൂര്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വൃത്തങ്ങള്‍ അറിയിച്ചു. അംപന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത വിമാനത്താവളം വീണ്ടും തുറക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it