Sub Lead

സ്പീക്കറുടെ തറവാട്ടുവളപ്പിലെ മോണിംഗ് ഫാം വിളവെടുപ്പ്

കേരള നിയമസഭാ സ്പീക്കറുടെ മഖാം പടിയിലെ തറവാട്ടുവളപ്പിലാണ് 13 ഇന പച്ചക്കറി കൃഷി നടത്തുന്നത്.

സ്പീക്കറുടെ തറവാട്ടുവളപ്പിലെ മോണിംഗ് ഫാം വിളവെടുപ്പ്
X

പെരിന്തല്‍മണ്ണ: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ തറവാട്ടുവളപ്പില്‍ ഡിവൈഎഫ് ഐ കീഴാറ്റൂര്‍ മേഖല കമ്മറ്റി ഇറക്കിയ മോണിങ് ഫാം പദ്ധതി ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. ലോക് ഡൗണ്‍ കാലത്ത് വിളവിറക്കിയ പച്ചക്കറിക്കാണ് നൂറുമേനി വിളവ് ലഭിച്ചത്. കേരള നിയമസഭാ സ്പീക്കറുടെ മഖാം പടിയിലെ തറവാട്ടുവളപ്പിലാണ് 13 ഇന പച്ചക്കറി കൃഷി നടത്തുന്നത്.

തരിശ് ഭൂമിയെ കൃഷി യോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിക്ക് കീഴാറ്റൂര്‍ കൃഷിഭവനും മികച്ച പിന്തുണയാണ് നല്‍കുന്നത്. സ്പീക്കറുടെ മാതാവ് പി സീതാലക്ഷ്മി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി രതീഷ്, മേഖല സെക്രട്ടറി കെടി മുസ്തഫ, പ്രസിഡന്റ് എപി ഷമീര്‍, മോണിംഗ് ഫാം കണ്‍വീനര്‍ മിഥുന്‍, സി വാസുദേവന്‍, പാറമ്മല്‍ കുഞ്ഞിപ്പ, കക്കാട്ടില്‍ കുഞ്ഞിപ്പ, അനീസ് കുന്നത്തുപറമ്പില്‍, ഋഷികേഷ്, രാജേഷ് പങ്കെടുത്തു.




Next Story

RELATED STORIES

Share it