Sub Lead

പ്രധാനമന്ത്രിയെ ചന്തയില്‍നിന്ന് ആട്ടിയോടിച്ച് നാട്ടുകാരുടെ പ്രതിഷേധം (വീഡിയോ)

നാലു വര്‍ഷം മുമ്പ് അധികാരത്തിലേറിയ സര്‍ക്കാരിന്റെ ദയനീയ പ്രകടനത്തില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചത്. വ്യാപാരികളും അവരുടെ ഉപഭോക്താക്കളും ഉസ്മാനിയോട് 'പുറത്തുപോവാന്‍' ആവശ്യപ്പെട്ടപ്പള്‍ 'കള്ളന്‍മാര്‍' എന്നുവിളിച്ചാണ് മറ്റുള്ളവര്‍ അധിക്ഷേപിച്ചത്.

പ്രധാനമന്ത്രിയെ ചന്തയില്‍നിന്ന് ആട്ടിയോടിച്ച് നാട്ടുകാരുടെ പ്രതിഷേധം (വീഡിയോ)
X
റബാത്ത്: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം റബാത്തിലെ മാര്‍ക്കറ്റിലെത്തിയ മൊറോക്കന്‍ പ്രധാനമന്ത്രി സഅദുദ്ദീന്‍ ഉസ്മാനിയെ പൗരന്‍മാരും വ്യാപാരികളും ചേര്‍ന്ന് ആട്ടിയോടിച്ചു. നാലു വര്‍ഷം മുമ്പ് അധികാരത്തിലേറിയ സര്‍ക്കാരിന്റെ ദയനീയ പ്രകടനത്തില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചത്.

വ്യാപാരികളും അവരുടെ ഉപഭോക്താക്കളും ഉസ്മാനിയോട് 'പുറത്തുപോവാന്‍' ആവശ്യപ്പെട്ടപ്പള്‍ 'കള്ളന്‍മാര്‍' എന്നുവിളിച്ചാണ് മറ്റുള്ളവര്‍ അധിക്ഷേപിച്ചത്.

ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ നേതാവായ സഅദുദ്ദീന്‍ ഉസ്മാനിയും സഹപ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എയ്ത് ബഹാ മാര്‍ക്കറ്റില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.

ഉസ്മാനിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അംഗങ്ങളും പ്രദേശവാസികളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ തടിച്ചുകൂടിയവര്‍ അത് തിരസ്‌കരിക്കുകയും മാര്‍ക്കറ്റില്‍നിന്നു പുറത്തുപോവാന്‍ ആവശ്യപ്പെടുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

2017 മാര്‍ച് മുതല്‍ ഉസ്മാനിയാണ് സര്‍ക്കാരിനെ നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികളുടെ സഖ്യമായ പിജെഡി പ്രതിനിധിയായി റബാത്തിന്റെ ക്വാര്‍ട്ടിയര്‍ ഒസിയന്‍ മണ്ഡലത്തില്‍നിന്നു ഉസ്മാനി മല്‍സരിക്കുന്നുണ്ട്. ഇതിന്റെ പ്രചാരണങ്ങള്‍ക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്.

അടുത്തിടെ, ഇസ്രായേലുമായി ബന്ധം പുനസ്ഥാപിക്കാനുള്ള മൊറോക്കന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ രാജ്യത്ത് ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു.

Next Story

RELATED STORIES

Share it