Sub Lead

നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി

നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
X

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ കാണാന്‍ മാതാവ് പ്രേമകുമാരിക്ക് അനുമതി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സന്‍ആയിലെ ജയിലില്‍ എത്താനാണ് ജയില്‍ അധികൃതര്‍ നിര്‍ദേശം. ഇതോടെ 11 വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍നിന്ന് യെമന്‍ തലസ്ഥാനമായ ഏദനിലേക്ക് വിമാനമാര്‍ഗം പോയത്. ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സന്‍ആയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. അവിടേക്കുള്ള അനുമതി ലഭിച്ച ശേഷമായിരുന്നു യാത്ര. ഏദനില്‍നിന്ന് റോഡുമാര്‍ഗം 12 മണിക്കൂര്‍ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഇരുവരും സന്‍ആയിലെത്തി. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തെ കാണാനാണു തീരുമാനം. മൂന്നുമാസത്തെ വിസയിലാണ് പ്രേമാകുമാരി എത്തിയിട്ടുള്ളത്. മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഇതോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് വിസ ശരിയാക്കിയത്.

Next Story

RELATED STORIES

Share it